വെനസ്വേലയിൽ ഭൂചലനം

കരാക്കസ്
ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ റിക്‌ടർ സ്‌കെയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ബുധനാഴ്‌ച വടക്കുപടിഞ്ഞാറൻ വെനസ്വേലയിലെ സൂലിയയിലെ മിനി ഗ്രാൻഡേയുടെ വടക്കുകിഴക്കായി 24 കിലോമീറ്റർ അകലെയുള്ള മേഖലയിൽ 7.8 കിലോമീറ്റർ താഴ്‌ചയിലാണ് പ്രഭവകേന്ദ്രം.
അയൽരാജ്യമായ കൊളംബിയയിലും ഭൂചലനത്തിന്റെ പ്രകന്പനം അനുഭവപ്പെട്ടു. തുടർന്ന് വീടുകളിൽനിന്നും ജോലി സ്ഥാപനങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല.










0 comments