ഗാസയിൽ തുടർന്നും ഇടപെട്ടാൽ ഹമാസിനെ ഇല്ലാതാക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: ഗാസയിൽ തുടർന്നും നിയന്ത്രിച്ചാൽ ഹമാസിനെ ഇല്ലാതാക്കുമെന്നും ഹമാസ് സമാധാനത്തിന് തയ്യാറാണോയെന്ന് ഉടൻ അറിയാമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
'ബന്ദികളുടെ മോചനത്തിനും സമാധാന കരാർ പൂർത്തീകരിക്കുന്നതിനുമായി ഇസ്രയേൽ താൽക്കാലികമായി ആക്രമണം നിർത്തിവച്ചതിൽ എനിക്ക് യോജിപ്പുണ്ട്. ഹമാസ് വേഗം തീരുമാനമെടുക്കണം. കാലതാമസം വരുത്തരുത്. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയർത്തുന്ന യാതാന്നും അനുവദിക്കില്ല' - ട്രംപ് പറഞ്ഞു.
ഹമാസ് അധികാരത്തിൽ തുടർന്നാൽ എന്താണ് സംഭവിക്കുകയെന്ന അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിന്റെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. യുഎസ് സമയം ഞായറാഴ്ച വൈകിട്ട് 6 മണിയ്ക്ക് സമാധാന പദ്ധതി അംഗീകരിക്കാൻ ഹമാസിനു നൽകിയ സമയപരിധി അവസാനിക്കുന്നതിനു തൊട്ടുമുൻപായാണ് ട്രംപിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്.
ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായി ചർച്ച നാളെ ഈജിപ്തിൽ നടക്കും. അമേരിക്കൻ പ്രതിനിധി സംഘം ചർച്ചയ്ക്കായി നാളെ ഈജിപ്തിലെത്തും.









0 comments