വേദനസംഹാരിയിൽ ബാക്ടീരിയ, അർജന്റീനയിൽ 96 മരണം

fentanyl
വെബ് ഡെസ്ക്

Published on Aug 15, 2025, 04:36 PM | 2 min read

ബ്യൂണസ് അയേഴ്‌സ്: ബാക്ടീരിയ കലർന്ന വേദനാസംഹാരി ഉപയോഗിച്ചതിനെ തുടർന്നുണ്ടായ രോഗബാധയിൽ അർജന്റീനയിൽ 96 പേർ മരിച്ചതായി റിപ്പോർട്ട്. ഫെന്റനൈൽ ഉപയോഗിച്ചവരിലാണ് രോഗബാധയും തുടർന്ന് മരണവും സംഭവച്ചിത്.


ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ള മരണസംഖ്യ 87 ആണ്. ഒമ്പത് മരണങ്ങൾ കൂടി അന്വേഷണത്തിലാണെന്ന് ബ്യൂണസ് അയേഴ്‌സ് ഹെറാൾഡ് റിപ്പോർട് പറയുന്നു.

മെയ് മാസത്തിൽ ഡസൻ കണക്കിന് രോഗികൾക്ക് ഗുരുതരമായ ബാക്ടീരിയ അണുബാധകൾ അനുഭവപ്പെട്ടപ്പോഴാണ് ആദ്യം ആശങ്ക ഉയർന്നത്.


ക്ലെബ്‌സിയല്ല ന്യൂമോണിയ, റാൽസ്റ്റോണിയ പിക്കെറ്റി എന്നീ ബാക്ടീരിയകളുടെ സ്‌ട്രെയിനുകൾ ചികിത്സയിലുള്ള രോഗികളിൽ കണ്ടെത്തി. അവയിൽ ചിലത് ഒന്നിലധികം ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നവയായിരുന്നു.


വേദന ശമിപ്പിക്കുന്നതിനും അനസ്തെറ്റിക് നൽകുന്നതിനും അംഗീകൃത സിന്തറ്റിക് ഒപിയോയിഡായ ഫെന്റനൈലിന് മോർഫിനേക്കാൾ 50 മുതൽ 100 മടങ്ങ് വരെ ശക്തിയുണ്ട്.


ഫെന്റനൈൽ ആണ് ഉറവിടം എന്ന് അന്വേഷകർ പിന്നീട് സ്ഥിരീകരിച്ചു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എച്ച്എൽബി ഫാർമയും അതിന്റെ ലബോറട്ടറിയായ ലബോറട്ടോറിയോ റാമല്ലോയുമാണ് ഈ ഔഷധം നിർമ്മിച്ച് വിതരണം ചെയ്തത്.

 

അർജന്റീനയുടെ ഡ്രഗ് റെഗുലേറ്ററായ അൻമാറ്റ് നടത്തിയ പരിശോധനയിൽ മരിച്ചയാളിലും കമ്പനി തയ്യാറാക്കിയ രണ്ട് ഫെന്റനൈൽ ബാച്ചുകളിൽ നിന്നുള്ള ആംപ്യൂളുകളിലും ബാക്ടീരിയ മലിനീകരണം സ്ഥിരീകരിച്ചു. ഈ ബാച്ചുകളിൽ ഒന്ന് വ്യാപകമായി പ്രചരിച്ചിരുന്നു എന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഫെഡറൽ ജഡ്ജി ഏണസ്റ്റോ ക്രെപ്ലാക്ക് വിശദമാക്കി.

 

ലാ നാസിയണിന് നൽകിയ അഭിമുഖത്തിൽ എച്ച്എൽബി ഫാർമയുടെ ഉടമയായ ഏരിയൽ ഗാർസിയ ഫർഫാരോ മരണങ്ങൾക്ക് തങ്ങൾ ഉത്പാദിപ്പിച്ച നേരിട്ട് കാരണമായതായുള്ള കണ്ടെത്തൽ നിഷേധിച്ചു. ആംപ്യൂളുകളിൽ മലിനമായിട്ടുണ്ടെങ്കിൽ ആരെങ്കിലും മനപൂർവ്വം അട്ടമറി നടത്തിയതാവാം എന്നുമാണ് വിശദീകരണം.

ശമിപ്പിക്കുന്നതിനോ അനസ്തേഷ്യയ്‌ക്കോ വേണ്ടി ഈ മരുന്ന് നൽകിയവരിലാണ് രോഗബാധ ഉണ്ടായത്. മൾട്ടിഡ്രഗ്-റെസിസ്റ്റന്റ് ബാക്ടീരിയയുടെ സാന്നിധ്യമാണ് തെളിഞ്ഞത്.

 

ബ്യൂണസ് അയേഴ്‌സ് പ്രവിശ്യകളായ സാന്താ ഫെ, കോർഡോബ, ഫോർമോസ, ബ്യൂണസ് അയേഴ്‌സ് നഗരം എന്നിവിടങ്ങളിൽ വിതരണം ചെയ്ത 300,000-ത്തിലധികം ആംപ്യൂളുകളെ മലിനീകരണം ബാധിച്ചിരിക്കാമെന്ന് അധികൃതർ പറയുന്നു. മരണങ്ങൾക്ക് കാരണം കണ്ടെത്തിയതോടെ വിപണിയിൽ ബാക്കി വന്നവ പിൻവലിച്ചു. എങ്കിലും പിടിച്ചെടുക്കുന്നതിന് മുമ്പ് ഏകദേശം 45,000 വിറ്റഴിക്കപ്പെട്ടിരുന്നു എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.


മരുന്ന് സ്വീകരിച്ചതിന് ശേഷം സമീപ മാസങ്ങളിൽ മരിച്ച രോഗികളുടെ കൂടുതൽ കേസുകൾ അന്വേഷകർ വിശകലനം ചെയ്യുന്നതിനാൽ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കയാണ്.

 

ഈ ഒപിയോയിഡിന്റെ നിർമ്മാണത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്ന 24 പേരെ കോടതി സംശയാസ്പദമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അവരെ രാജ്യം വിടുന്നതിൽ നിന്ന് വിലക്കി. അവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു


അതിമാരകമായ മയക്കുമരുന്ന്


ഫെന്റനൈൽ മയക്കുമരുന്നായി ഉപയോഗിക്കുന്നത് ലോകത്ത് വലിയ ഭീഷണിയാണ്.

കഴിഞ്ഞ 12 മാസ കാലയളവിൽ 100,000-ത്തിലധികം അമേരിക്കക്കാർ മയക്കുമരുന്ന് അമിതമായി കഴിച്ച് മരിച്ചു. അതിൽ മൂന്നിൽ രണ്ട് ഭാഗവും ഫെന്റനൈലും മറ്റ് സിന്തറ്റിക് മരുന്നുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home