ad
Deshabhimani

കോളറ; 4,204 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു, നൈജീരിയയില്‍ കടുത്ത നിയന്ത്രണം

nigera

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 07, 2026, 03:36 PM | 1 min read

അബുജ : നൈജീരിയയിലെ കോളറ വ്യാപനത്തിൽ നിരവധി പേർ മരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാനൊരുങ്ങി അധികൃതർ.


രോ​ഗബാധ നിയന്ത്രണവിധേയമാക്കുന്നതിന് ശുചിത്വ നടപടികൾ‌ ആരംഭിക്കുകയാണെന്ന് നൈജീരിയ പൊലീസ് അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. നൈജീരിയയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിൽ സമീപ ആഴ്ചകളിൽ കോളറ ബാധിച്ച് 39 പേരാണ് മരിച്ചത്. പ്രാദേശിക ആരോ​ഗ്യ വിഭാ​ഗം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, നിലവിൽ 4204 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബോർണോ തലസ്ഥാനമായ മൈദു​ഗുരിയിലും ജെറെ ജില്ലയിലുമാണ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


കോളറ പടർന്നുപിടിക്കുന്നതിനാൽ ശുചിത്വ പരിപാലന നിയമങ്ങൾ കർശനമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാ​ഗമായി പ്രതിമാസ പരിസ്ഥിതി ശുചിത്വ നടപടികൾ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് കമ്മീഷണർ നിർദേശം നൽകിയതായാണ് വിവരം. കൂടാതെ രോ​ഗബാധിതർർക്ക് അടിയന്തിര പരിചരണം നൽകുന്നതിനായി ചികിത്സാ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ദീർഘകാലമായി നിലനിൽക്കുന്ന യുദ്ധം, ദാരിദ്ര്യം തുടങ്ങിയവ കാരണം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതായതാണ് രോ​ഗം ഇത്രയും പടർന്ന് പിടിക്കാൻ കാരണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home