Deshabhimani

എൻവിഡിയ സിഇഒയ്‌ക്കെതിരായ 'ചാരവൃത്തി ആരോപണം' തള്ളി ചൈന

ceo Nvidia
വെബ് ഡെസ്ക്

Published on Nov 09, 2026, 06:25 PM | 1 min read

ബെയ്‌ജിങ്: എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്ങുമായി ബന്ധപ്പെടുത്തി ഉന്നയിച്ച 'ചാരവൃത്തി' ആരോപണങ്ങൾ തള്ളി ചൈന. അമേരിക്കയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചൈനയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമം മാത്രമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


ജെൻസൻ ഹുവാങ്ങിന് ചൈനീസ് ഇന്റലിജൻസുമായി ബന്ധമുള്ള ഒരു ബിസിനസ് എക്സിക്യൂട്ടീവുമായി സ്വകാര്യ ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ തികച്ചും തെറ്റാണെന്നും യാതൊരു തെളിവുമില്ലാത്ത കെട്ടുകഥയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ വ്യക്തമാക്കി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home