ad
Deshabhimani

print edition ഇസ്രയേൽ അധിനിവേശം 
ഉടൻ നിർത്തണം: ചൈന

china flag
വെബ് ഡെസ്ക്

Published on Jun 20, 2026, 12:29 AM | 1 min read

ഐക്യരാഷ്‌ട്രകേന്ദ്രം : യുഎസ് മധ്യസ്ഥതയിൽ ഒക്ടോബറിൽ ഒപ്പിട്ട വെടിനിർത്തൽ കരാർ പരസ്യമായി ലംഘിച്ചുകൊണ്ട് ഇസ്രയേൽ ഗാസയിൽ നടത്തുന്ന അധിനിവേശവും വംശഹത്യയും അവസാനിപ്പിക്കണമെന്ന് ചൈന. ഗാസയിലെ അതീവ ഗുരുതര മാനുഷിക പ്രതിസന്ധി ചർച്ചചെയ്യാൻ ചേർന്ന ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ചൈനീസ് പ്രതിനിധി ശക്തമായ നിലപാട് സ്വീകരിച്ചത്.


ഗാസയിൽ ഇസ്രയേൽ സൈനിക അധിനിവേശം വ്യാപിപ്പിക്കുന്നതിനെ അതീവ ഗൗരവത്തോടെയും ആശങ്കയോടെയുമാണ് കാണുന്നതെന്ന് യുഎന്നിലെ ചൈനയുടെ സ്ഥിരംപ്രതിനിധി ഫു കോങ് പറഞ്ഞു. വെടിനിർത്തൽ കരാർ പൂർണമായി പാലിക്കാൻ എല്ലാ കക്ഷികളും, പ്രത്യേകിച്ച് ഇസ്രയേൽ തയ്യാറാകണം. സമാധാനശ്രമങ്ങൾക്ക് ഒപ്പമെന്ന് വരുത്തിത്തീർക്കുകയും, അതേസമയം ഇസ്രയേലിന്റെ അധിനിവേശത്തിന് തണലൊരുക്കുകയും ചെയ്യുന്ന യുഎസ് നിലപാടിനെ പൊളിച്ചാണ്‌ യുഎൻ രക്ഷാസമിതിയിൽ ചൈന ആഞ്ഞടിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home