കാമുകി ചിപ്പുകൾ വാങ്ങി മറിച്ചു വിറ്റു, എൻവിഡിയ സിഇഒ അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ

സിംഗപ്പൂർ: ആഗോള എഐ നിർമാണ ഭീമനായ എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ട് ഓഫീസറും സഹസ്ഥാപകനുമായ ജെൻസൻ ഹുവാങ് പ്രണയ കുരുക്കിൽ. ചാര പ്രവത്തനം ആരോപിക്കപ്പെട്ട വോഗ് വ്യവസായി വനിതയുമാള്ള ഹുവാങ്ങിന്റെ അടുപ്പം അന്വേഷണ ഏജൻസികളെയും കുരുക്കിലാക്കി. സിംഗപ്പൂർ അധിഷ്ഠിത ഡാറ്റാ സെന്റർ കമ്പനിയായ 'മെഗാസ്പീഡ്' മുൻ എക്സിക്യൂട്ടീവ് ആലീസ് ഹുവാങ്ങുമായി ജെൻസൻ ഹുവാങിനുണ്ടായിരുന്ന ബന്ധം ഇതോടെ ആഗോള പ്രശ്നമായി. രഹസ്യാന്വേഷണ ഏജൻസികൾക്ക് പുറമെ എൻവിഡിയ ഡയറക്ടർ ബോർഡും സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു.
ഹോങ് ലെ എന്നു വിളിക്കപ്പെടുന്ന യുവതി അമേരിക്കൻ കമ്പനിയായ എൻവിഡിയയുടെ ചിപ്പുകൾ വാങ്ങി മറിച്ചുവിൽക്കുന്നു. ഡാറ്റാ സെന്റർ ശേഷി വാങ്ങി ഇതര കമ്പനികൾക്ക് മറിച്ചു നൽകുകയും ചെയ്യുന്നു. ഇവയിൽ ചൈനീസ് ചാര ബന്ധം ആരോപിക്കപ്പെട്ടതാണ് കുരുക്കായത്. വിവരം ഇതുവരെ കണ്ടെത്താൻ കഴിയാതെ പോയത് ചാര പ്രവര്‍ത്തന നിരീക്ഷണ ഏജൻസികളെയും ഉത്തരം മുട്ടിച്ചു. ചൈനയിലെ ഐടി ഗവേഷണ സ്ഥാപനങ്ങൾക്കും ഇവര്‍ ചിപ്പുകൾ മറിച്ചു നൽകുന്നുണ്ട്.
യു എസ് വാണിജ്യ വകുപ്പും അവരുടെ രഹസ്യാന്വേഷണ ഏജൻസികളും ഇടപാട് കണ്ടെത്തി റിപ്പോര്‍ട് ചെയ്തു. വിവാദം കനത്തതോടെ സംഭവത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച 63-കാരനായ ജെൻസൻ ഹുവാങ്, സ്വന്തം കുടുംബത്തോടും കമ്പനിയിലെ ജീവനക്കാരോടും പരസ്യമായി മാപ്പുപറഞ്ഞു.
ഭൗമരാഷ്ട്രീയത്തിൽ കുരുങ്ങിയ പ്രണയം
ചൈനയിലേക്കുള്ള എൻവിഡിയയുടെ അത്യാധുനിക എ ഐ ചിപ്പ് കയറ്റുമതിക്ക് യു എസ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മലേഷ്യയിലും സിംഗപ്പൂരിലുമുള്ള ഇടനില കമ്പനികൾ വഴിയാണ് നിയന്ത്രണങ്ങൾ മറികടന്ന് കോടിക്കണക്കിന് ഡോളറിന്റെ എൻവിഡിയ ചിപ്പുകൾ ചൈനയിലേക്ക് എത്തിച്ചിരുന്നത്. വിവിധ സ്ഥാപനങ്ങൾ ഈ മേഖലയിൽ മാത്രം പ്രവര്‍ത്തിക്കുന്നതായുണ്ട്. യു എസ് വാണിജ്യ വകുപ്പും രഹസ്യാന്വേഷണ ഏജൻസികളും നിരന്തര നിരീക്ഷണവും നടത്തുന്നു.
നിരീക്ഷണ വലയത്തിൽ ആലീസ് ഹുവാങ്ങ് അകപ്പെട്ടതോടെയാണ് കാര്യങ്ങൾ മാറിയത്. ഇവര്‍ക്ക് ഒരു യു എസ് പൗരനുമായി ബന്ധമുണ്ട് എന്നത് മാത്രമായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് അന്വേഷണം മുറുകി. 2024 ജൂണിൽ തായ്‌പേയിലെ ബാറിലും 2025 മെയ് മാസത്തിൽ ഒരു റസ്റ്റോറന്റിൽ നിന്നും ഇരുവരും ഒന്നിച്ചിറങ്ങുന്ന ചിത്രങ്ങൾ ഏജൻസികൾ കണ്ടെത്തി. ഈ യുഎസ് പൗരൻ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് ആണെന്ന് അൺമാസ്ക് ചെയ്യപ്പെട്ടു.
ഇതോടെ എൻവിഡിയയുടെ ഭാവി പ്രവർത്തന പദ്ധതികൾ തന്നെയും ചാരവലയത്തിനകത്ത് കൊരുക്കപ്പെട്ടതായി സംശയം ഉയര്‍ന്നു. യു എസ് ഐടി മേഖലയിലെ രഹസ്യങ്ങൾ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നു. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികളുമായി ചേര്‍ത്ത് സംശയങ്ങൾ ഉയര്‍ന്നു. പ്രണയം ആഗോള രാഷ്ട്രീയത്തിലേക്ക് പടര്‍ന്നു കയറി. സാധാരണ ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായി മാത്രമാണ് സിഇഒ യുവതിയുമായി ആശയവിനിമയം നടത്തിയതെന്ന് പറഞ്ഞ് എൻവിഡിയ കമ്പനി പിന്നീട് തലയൂരാൻ ശ്രമിച്ചു. എന്നാൽ തൊട്ടുപിന്നാലെ ആലീസ് ഹുവാങ്ങ് ജോലി ചെയ്യുന്ന മെഗാസ്പീഡ് കമ്പനിയും ഇവരുടെ ബന്ധത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
ഇപ്പോൾ സിഐഎ ഉൾപ്പെടെ ഏജൻസികളും യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റും എൻവിഡിയയും മെഗാസ്പീഡും ഇവര്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ രഹസ്യ ഏജൻസികളും ഉൾപ്പെട ഇരുവരുടെയും ബന്ധം അന്വേഷിക്കയാണ്. ഇരുവരുടെയും ബന്ധമല്ല, ഇതിനിടയിലെ വിവര കൈമാറ്റങ്ങളാണ് അന്വേഷണ പരിധിയിൽ.
ജെൻസൻ ഹുവാങ് തായ്‌വാനിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ആളാണ്. ആലീസ് ഹുവാങ് ചൈനീസ് പൗരത്വമുള്ള വ്യക്തിയുമാണ്. പേരിന് പിന്നിലെ കുടംബ നാമങ്ങളിലെ സാമ്യവും ഇരുവരുടെയും ബന്ധത്തെ കുറിച്ച് ആശയ കുഴപ്പം വർധിപ്പിച്ചു.
ഒരു കൈവിട്ടുപോയ പ്രണയം മാത്രമായി ചുരുക്കാനാണ് ഇപ്പോൾ ജെൻസൻ ഹുവാങ് ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു -“To my wife and family: I love you,” Huang said. “I know an apology cannot undo what I have done. I hope our family will heal and that, over time, I can earn back your trust.”








0 comments