ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാർഥികളുടെ പ്രവേശനം 25 മുതല്‍ 32 ശതമാനം കുറയ്‌ക്കും , അമേരിക്കയിൽനിന്നുള്ള എച്ച്1ബി വിസക്കാർക്കും ഗവേഷകർക്കും വാതില്‍ തുറന്നിടും
print edition വിദ്യാര്‍ഥി വിസ വെട്ടിക്കുറയ്‌ക്കാന്‍ കാനഡ

ഒട്ടാവ
ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ നടപടികളുമായി കാനഡ. അടുത്ത വർഷത്തോടെ വിദേശ വിദ്യാർഥികളുടെ എണ്ണം 25 മുതല്‍ 32 ശതമാനം കുറയ്‌ക്കാനാണ് നീക്കം. സമീപ വർഷങ്ങളിൽ ജനസംഖ്യാ വളർച്ചയിൽ കാനഡയില്‍ വന്‍ കുതിച്ചുച്ചാട്ടമുണ്ടായ സാഹചര്യത്തില്‍, വിദഗ്‌ധ തൊഴിലാളികളുടെ വരവ് വര്‍ധിപ്പിക്കാനും കുടിയേറ്റം ലക്ഷ്യമിട്ട് മാത്രം വരുന്നവരുടെ എണ്ണം കുറയ്‌ക്കാനുമാണ് ശ്രമം. 2026 മുതൽ 2028 വരെ പ്രതിവർഷം 380,000 സ്ഥിര താമസക്കാരെ കൊണ്ടുവരും.
എന്നാൽ താൽകാലിക താമസക്കാരുടെ എണ്ണം 2026 ൽ 3,85,000 ആയും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ 3,70,000 ആയും കുറയ്‌ക്കും. പുതിയ പഠന പെർമിറ്റുകളുടെ എണ്ണവും വെട്ടിക്കുറയ്‌ക്കും. 2026-ൽ 1,55,000 പെർമിറ്റുകൾ നൽകും. 2027-ലും 2028-ലും ഇത് 150,000 ആയി കുറയ്‌ക്കും.
എന്നാൽ ആയിരക്കണക്കിന് മികച്ച അന്താരാഷ്‌ട്ര ഗവേഷകർക്കും യുഎസിൽ നിന്നുള്ള എച്ച്-1ബി വിസ ഉള്ളവര്‍ക്കും പ്രത്യേക പ്രവേശനം അനുവദിക്കും. എച്ച്-1ബി വിസകൾക്കുള്ള ഫീസ് ലക്ഷം ഡോളറായി ഉയർത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കം മുതലെടുത്ത് വിദഗ്‌ധരെ അമേരിക്കയിൽനിന്ന് കാനഡയിൽ എത്തിക്കാനാണ് നീക്കം.









0 comments