എയർ കാനഡ ജീവനക്കാര്‍ സമരത്തില്‍

ടൊറന്റോ: ജീവനക്കാരുടെ സമരം ആരംഭിച്ചതോടെ 1000 ത്തിലധികം വിമാന സര്‍വ്വീസ് റദ്ദാക്കി കാനഡ. എയർ കാനഡയുടെ സർവീസുകൾ പൂർണമായും റദ്ദാക്കിയതായാണ് റിപ്പോർട്ട്. 72 മണിക്കൂർ നീണ്ടുനിൽക്കുന്ന ഫ്ലൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക് ശനിയാഴ്ച പുലർച്ചെയാണ് ആരംഭിച്ചത്. ശമ്പള വർധനവ് ഉൾപ്പെടെയുള്ള തൊഴിൽ പ്രശ്‌നങ്ങൾ ഉയർത്തിയാണ് ജീവനക്കാരുടെ സമരം. സർക്കാറിന്റെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചയില്‍ പരിഹാരമാകാത്തതിനാല്‍ പണിമുടക്ക് ആരംഭിക്കുകയായിരുന്നു.









0 comments