ad
Deshabhimani

സിനഗോഗിന് പുറത്ത് ആൾക്കൂട്ടത്തിലേക്ക് കാർ ഓടിച്ചു കയറ്റിയും കുത്തിയും ആക്രമണം; കൊലപാതകിയെ വധിച്ച് പൊലീസ്

manchesyer
വെബ് ഡെസ്ക്

Published on Oct 02, 2025, 06:42 PM | 1 min read

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ജൂതരുടെ പുണ്യദിനത്തിൽ സിനഗോഗിന് പുറത്ത് ആക്രമണം. മിഡിൽടൺ റോഡിലെ ഹീബ്രു കോൺഗ്രിഷേഷൻ സിനഗോഗിലാണ് രാവിലെ ഒമ്പതരയോടെ ആക്രമണമുണ്ടായത്.


ആളുകൾക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ ശേഷം അക്രമി ആളുകളെ കത്തികൊണ്ട് കുത്തുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തു തന്നെ പൊലീസ് വെടിവെച്ചു കൊന്നു. കൊലപാതകി ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് പേർ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണെന്നുമാണ് വിവരം.അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.


സിനഗോഗിനും പരിസരത്തും കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചതായും ജൂത കലണ്ടർ പ്രകാരം വിശുദ്ധദിനമായി കണക്കാക്കുന്ന യോം കിപ്പൂർ ദിനത്തിൽ തന്നെ ഇത്തരമൊരു ആക്രമണം സംഭവിച്ചത് ഭയപ്പെടുത്തുന്നതാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home