ന്യൂയോർക്ക് ടൈംസിനെതിരായ ട്രംപിന്റെ മാനനഷ്ടക്കേസ് തള്ളി കോടതി

newyorkk
വെബ് ഡെസ്ക്

Published on Sep 20, 2025, 07:49 AM | 1 min read

വാഷിങ്ടണ്‍: അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസിനെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ മാനനഷ്ടക്കേസ് ഫെഡറല്‍ കോടതി തള്ളി. ട്രംപ് ഉന്നയിച്ച പരാതിയില്‍ വസ്തുതയില്ലെന്ന് ജഡ്ജി സ്റ്റീവന്‍ മെറിഡേ പറഞ്ഞു.


അമേരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസിനെതിരെ 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസാണ്‌ ട്രംപ് ഫയൽ ചെയ്തത്‌. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസിനെതിരെ 15 ബില്യൺ ഡോളർ മാനനഷ്ടക്കേസും ലിബൽ ലോ സ്യൂട്ടും കൊണ്ടുവരുന്നതിൽ അഭിമാനമുണ്ടെന്ന്‌ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞിരുന്നു.

മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും ഡെമോക്രാറ്റിക് നേതാവുമായ കമല ഹാരിസിനെ ന്യൂയോർക്ക് ടൈംസ് അംഗീകരിച്ചതായി റിപ്പബ്ലിക്കൻ നേതാവായ ട്രംപ്‌ ചൂണ്ടിക്കാട്ടി തന്നെക്കുറിച്ചും തന്റെ ബിസിനസുകളെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും ന്യൂയോർക്ക് ടൈംസ് വ്യാജവാർത്ത നൽകുന്നെന്നായിരുന്നു ആരോപണം.


പ്രസിഡന്റാകുന്നതിന് മുമ്പുള്ള ടെലിവിഷന്‍ പരമ്പരയായ ദി അപ്രന്റീസിലെ പ്രധാന വേഷവും കേന്ദ്രീകരിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടര്‍മാരായ റസ് ബ്യൂട്ട്നറും സൂസന്‍ ക്രെയ്ഗും എഴുതിയ ഒരു പുസ്തകത്തിന്റെയും ലേഖനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു കേസ്.


നിലവിൽ ട്രംപിന്റെ അഭിഭാഷകര്‍ക്ക് പരാതി പുനഃപരിശോധിക്കാന്‍ നാല് ആഴ്ച സമയവും കോടതി അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home