ഗാസയിൽ 41 പേർകൂടി കൊല്ലപ്പെട്ടു

ഖാൻ യൂനിസ്: ഹമാസ് കീഴടങ്ങിയില്ലെങ്കിൽ ഗാസയെ തകർക്കുമെന്ന ഭീഷണിക്ക് പിന്നാലെ ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ശനിയാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 41 പേർ കൊല്ലപ്പെട്ടു. രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ പട്ടിണിമൂലം മരിച്ചു. ഗാസയിൽ അതിരൂക്ഷമായ ക്ഷാമം നിലനിൽക്കുന്നുവെന്ന് യുഎൻ പ്രഖ്യാപിച്ചിട്ടും അതിർത്തികളിൽനിന്ന് ട്രക്കുകളെ ഗാസയിലേക്ക് യഥേഷ്‌ടം കടത്തിവിടുന്നില്ല.
പോഷകാഹാരക്കുറവും മരുന്നിനുള്ള ക്ഷാമവും രൂക്ഷം. ഗാസയിൽ 3.20 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്ന് അൽ ഷിഫ ആശുപത്രി ഡയറക്‌ടർ മൊഹമ്മദ് അബു സൽമിയ പറഞ്ഞു. വടക്കൻ ഗാസയ്‌ക്കൊപ്പം അധിനിവേശ വെസ്‌റ്റ്‌ബാങ്കിലും ഇസ്രയേൽ ആക്രമണം ശക്തമാക്കി.









0 comments