സാന്താക്ലോസിന്റെ മുഖം പുറത്ത് വിട്ട് ശാസ്ത്രജ്ഞർ; വെളിപ്പെടുത്തൽ 1,700 വർഷങ്ങൾക്കു ശേഷം

ന്യൂയോർക് > സാന്താക്ലോസിന്റെ യഥാർത്ഥ മുഖം ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ഫാദർ ഓഫ് ക്രിസ്മസ് എന്നറിയപ്പെടുന്ന, മരണശേഷം മൈറയിലെ വിശുദ്ധനായി പ്രഖ്യാപിച്ച നിക്കോളാസിന്റേതാണ് സാന്താക്ലോസിന്റെ മുഖം. സിസറോ മൊറേസ് എന്ന ശാസ്ത്രജ്ഞനാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പുറത്തു വിട്ടത്.
വിശുദ്ധന്റെ മരണത്തിനു ശേഷം 1,700 വർഷങ്ങൾക്കു ശേഷമാണ് യഥാർത്ഥ മുഖം ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നത്. നിക്കോളാസിന്റെ തലയോട്ടി രാസ പരിശോധനയ്ക്കു വിധേയപ്പെടുത്തിയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുമാണ് ഗവേഷകർ മുഖം പുനർ നിർമിച്ചത്.









0 comments