ad
Deshabhimani

ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

santhanam
വെബ് ഡെസ്ക്

Published on Mar 30, 2026, 02:41 PM | 1 min read

കുവൈത്തിലെ ശുഐബ പവർ ആൻഡ് വാട്ടർ ഡിസലൈനേഷൻ പ്ലാന്റിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.


തമിഴ്നാട് രാമനാഥപുരം കൊളത്തൂര്‍ സ്വദേശി 40കാരനായ കരാർ തൊഴിലാളി സന്താന സെൽവം ആണ് മരിച്ചതെന്ന് എംബസി അറിയിച്ചു. ഞായറാഴ്ച രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം മരണമടഞ്ഞത്. കുവൈത്തിലെ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് റന്യൂവബിൾ എനർജി മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 


ഈ ആക്രമണത്തോടെ പശ്ചിമേഷ്യയിലെ സംഘർഷത്തിൽ മരിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം എട്ടായി ഉയർന്നു.  ഇതുവരെ ഈ മേഖലയിലെ സംഘർഷത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്ന കുവൈത്തിന്റെ നേര്‍ക്ക് കാര്യമായ ആക്രമണങ്ങൾ ഉണ്ടായിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home