സൊഹ്‌റാനെ അധിക്ഷേപിച്ച് ബിജെപിയും കോൺഗ്രസും

ന്യൂഡൽഹി
ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനിയെ അധിക്ഷേപിച്ച് ബിജെപിയും കോൺഗ്രസും. സൊഹ്‌റാൻ മംദാനി പാകിസ്ഥാനുവേണ്ടി സംസാരിക്കുന്നയാളാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി എംപി പറഞ്ഞു. മംദാനി വാ തുറക്കുമ്പോൾ പാക് പി ആർ ടീം അവധിയെടുക്കുന്നെന്നും ന്യൂയോർക്കിൽനിന്ന് കെട്ടുകഥകൾ വിളിച്ചുപറയുന്ന അദ്ദേഹത്തെപ്പോലെയുള്ള ശത്രു സഖ്യകക്ഷികളെ ഇന്ത്യക്ക് ആവശ്യമില്ലെന്നും സിങ്‌വി എക്‌സിൽ കുറിച്ചു.
മംദാനി ഇന്ത്യക്കാരനെക്കാൾ പാകിസ്ഥാനിയായാണ് തോന്നുന്നതെന്നായിരുന്നു ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ പ്രതികരണം. ഇന്ത്യയിൽ ജനിച്ചുവളർന്ന രാജ്യം പദ്‌മശ്രീ നൽകി ആദരിച്ച ചലച്ചിത്ര സംവിധായിക മീരാ നായർ പ്രശസ്‌ത എഴുത്തുകാരൻ മെഹ്‌മൂദ് മംദാനിയെ വിവാഹം കഴിച്ചപ്പോൾ മകന് സൊഹ്‌റാനെന്ന് പേരിട്ടു. അയാൾ ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയാണെന്ന് തോന്നുന്നു–- കങ്കണ എക്‌സിൽ കുറിച്ചു.
തന്റെ ഹിന്ദു സ്വത്വത്തിനോ രക്തബന്ധത്തിനോ എന്ത് സംഭവിച്ചാലും കുഴപ്പമില്ല. ഹിന്ദുമതത്തെ തുടച്ചുനീക്കാൻ അയാൾ തയ്യാറാണെന്നും കങ്കണ പറഞ്ഞു.









0 comments