ad
Deshabhimani

ലോകത്തിലെ ഏറ്റവും സുരക്ഷിത ന​ഗരം ദുബായാണ്; കാരണമെന്തന്ന് ഈ യു ട്യൂബർ പറയും

MOBILE.
വെബ് ഡെസ്ക്

Published on Jul 26, 2026, 07:53 AM | 1 min read

ചെന്നെെ: തമിഴ്നാട്ടിലെ പ്രശസ്ത യു ട്യൂബർ മദൻ ​ഗൗരി അടുത്തിടെ തനിക്കുണ്ടായ ഒരനുഭവം സോഷ്യൽ മീഡയയിൽ പങ്കുവെച്ചു. സംഭവം കേട്ടതും ആളുകൾ അത്ഭുതപ്പെട്ടു. ഇങ്ങനെ ഒക്കെ സംഭവിക്കുമോ എന്നായി പരസ്പരം ചർച്ച.


ദുബായ് എയർപോർട്ടിൽ വച്ച് കാണാതായ മദന്റെ മൊബെെൽ ഒരു കുഴപ്പവുമില്ലാതെ ചെന്നെെയിൽ തന്റെ കെെകളിൽ എത്തിയ കൗതുകമായിരുന്നു മദൻ പങ്കുവെച്ചത്. ദുബായ് പൊലീസിനും എമിറേറ്റ് എയർലെെൻസിനും അദ്ദേഹം നന്ദിയും പറയുന്നു.


സെബ്തംബർ 2 , 2025 ന് അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിഷയം സംബന്ധിച്ച് വിവരിക്കുന്നത്. ഒരാഴ്ച മുന്നെയാണ് ദുബായ് എയർപോർട്ടിൽ വച്ച് മൊബെെൽ നഷ്ടപ്പെട്ടത് . എയർപോർട്ട് സ്റ്റാഫിനെ ഉടൻ വിവരം അറിയിച്ചു. ഇ മെയിൽ വഴി ഫോണിന്റെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. അത്ഭുതമെന്ന് പറയട്ടെ , ഇന്ത്യയിലേക്ക് താൻ തിരിച്ചെത്തിയപ്പോൾ ഫോൺ ലഭിച്ചിട്ടുണ്ടെന്ന ഇമെയിൽ സന്ദേശം ലഭിച്ചു.


തൊട്ടടുത്ത വിമാനത്തിൽ ഫോൺ യാതൊരു ചിലവും ഇടാക്കാതെ ചെന്നെയിലേക്ക് കൊടുത്തയച്ചിരിക്കുന്നു എന്നതാണ് കഥയിലെ ട്വിസ്റ്റ്. മദൻ അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് 7.2 മില്യൺ വ്യൂസും രണ്ട് ലക്ഷം ലെെക്കുമാണ് ലഭിച്ചത്. ദുബായ് പൊലീസിനേയും എമിറേറ്റ്സിനേയും വാനോളം പുകഴ്ത്താനും ജനം മറന്നില്ല. ലോകത്തിലെ ഏറ്റനും സുരക്ഷിതമായ രാജ്യമെന്ന വിശേഷണവും നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home