print edition വാങ്‌ചുക് ജയിലിൽ തുടരും; കേന്ദ്രം സത്യവാങ്‌മൂലം നൽകണം


സ്വന്തം ലേഖകൻ
Published on Oct 29, 2025, 10:45 PM | 1 min read
ന്യൂഡൽഹി: ലഡാക്കിൽ ജനകീയപ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്‌ചുക്ക് ജയിലിൽ തുടരും. ഭാര്യ ഗീതാഞ്ജലി ജെ ആങ്‌മോ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ ഭേദഗതി വരുത്താൻ ജസ്റ്റിസുമാരായ അരവിന്ദ്കുമാർ, എൻ വി അഞ്ജരിയ എന്നിവരുടെ ബെഞ്ച് അനുമതി നൽകി. അറസ്റ്റിനെ ചോദ്യംചെയ്‌തുള്ള പുതിയ വാദങ്ങൾ ഭേദഗതിയിലൂടെ അവതരിപ്പിക്കാന്‍ ഗീതാഞ്ജലിക്ക് കഴിയും. ഒരാഴ്‌ചക്കുള്ളിൽ പുതുക്കിയ ഹർജി സമർപ്പിച്ച് പത്തുദിവസത്തിനുള്ളിൽ കേന്ദ്രസർക്കാർ എതിർസത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി നിര്‍ദേശിച്ചു. വിയോജിക്കാനുള്ള അവകാശത്തെ നിശബ്‌ദമാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും പൊതുസമൂഹത്തിന് വാങ്‌ചുക്ക് ഭീഷണിയല്ലന്നും ഗീതാഞ്ജലിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.









0 comments