ad
Deshabhimani

print edition വി എസിന്റെ സ്‌മരണ പുതുക്കുക ; ജൂലൈ 21ന് ഒന്നാം ചരമവാർഷികം

V S ACHUTHANANDAN
വെബ് ഡെസ്ക്

Published on Jul 11, 2026, 07:08 AM | 1 min read

തിരുവനന്തപുരം : സിപിഐ എം സ്ഥാപക നേതാക്കളിലൊരാളും മുൻമുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം 21ന് സമുചിതം ആചരിക്കാൻ പാര്‍ടി ഘടകങ്ങളോടും അധികാരികൾ 
വിറച്ച നാളുകൾ


ബഹുജനങ്ങളോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആഹ്വാനംചെയ്തു. പാര്‍ടി ഓഫീസ്‌ അലങ്കരിച്ചും പതാക ഉയര്‍ത്തിയും അനുസ്‌മരണ യോഗം ചേർന്നും സ്‌മരണ പുതുക്കണം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്ന വി എസിലെ നേതാവിനെ കണ്ടെത്തുന്നത്‌ പി കൃഷ്‌ണപിള്ളയാണ്‌. 1940-ല്‍ പതിനേഴാം വയസ്സില്‍ പാര്‍ടി അംഗമായി. പുന്നപ്ര–വയലാര്‍ സമരത്തിന്റെ നേതൃനിരയിലെത്തിയ അദ്ദേഹം അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശപോരാട്ടത്തില്‍ എന്നും മുന്നിലായിരുന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വര്‍ഗസമരത്തിന്റെ ഭാഗമെന്നുകണ്ട്‌ ഇടപെട്ടു. സ്‌ത്രീസമത്വ ആശയങ്ങള്‍ക്കൊപ്പം ശക്തമായി നിലയുറപ്പിച്ചു. മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയ അജൻഡ തുറന്നുകാട്ടാനും മുന്നില്‍നിന്നു. പാർടി പൊളിറ്റ്‌ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. കള്ളപ്രചാരവേല നടത്തിയും എല്ലാ വര്‍ഗീയതയെയും കൈകോര്‍ത്തുപിടിച്ചും അധികാരത്തിലെത്തിയ യുഡിഎഫ്‌ കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കുകയാണ്‌. സംസ്ഥാനത്തും കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നയം നടപ്പാക്കാനാണ്‌ ശ്രമം.

സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനും കൂട്ടുനില്‍ക്കുന്നു. വിഴിഞ്ഞം പദ്ധതിയിൽ സംസ്ഥാന താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നു. കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ അതിശക്തമായ ജനകീയ മുന്നേറ്റം ഉയരേണ്ട സമയമാണ്. മതനിരപേക്ഷത അട്ടിമറിക്കുന്നതിനെതിരെ മതസൗഹാര്‍ദത്തിന്റെ സന്ദേശം ഉയര്‍ത്തേണ്ട ഘട്ടവുമാണിത്‌. വി എസിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ പോരാട്ടങ്ങള്‍ക്ക്‌ ഉ‍ൗർജം പകരുമെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home