Deshabhimani

സ്കൂൾ സമയത്ത് ഉറങ്ങി പ്രധാനാധ്യാപകൻ; വീഡിയോ പ്രചരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം

school
വെബ് ഡെസ്ക്

Published on Oct 01, 2026, 08:23 PM | 1 min read

കറൗളി: സ്കൂൾ പ്രവർത്തന സമയത്ത് പ്രധാനാധ്യാപകൻ മുറിക്കുള്ളിൽ കിടന്നുറങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധം. രാജസ്ഥാൻ കറൗളി ജില്ലയിലെ തോഡാഭീം പ്രദേശത്തുള്ള ഭണ്ഡാരി ആൻഡ്രൂണി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവമെന്നാണ് പുറത്തുവരുന്ന വിവരം.


വീഡിയോയിൽ ഉറങ്ങുന്ന വ്യക്തി സ്കൂളിലെ പ്രധാനാധ്യാപകനായ ദ്യോദിറാം മീന ആണെന്ന് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. സ്കൂളിലെ പ്രവർത്തന സമയത്ത് പ്രധാനാധ്യാപകൻ സ്വന്തം മുറിക്കുള്ളിൽ കിടന്നുറങ്ങുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. വീഡിയോ ചിത്രീകരിച്ച കൃത്യമായ തീയതി വ്യക്തമല്ലെങ്കിലും, ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്കൂളിന്റെ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ രംഗത്തെത്തി.


വിഷയം വലിയ വാർത്തയായിട്ടും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രധാനാധ്യാപകനെതിരെ അന്വേഷണമോ അച്ചടക്ക നടപടിയോ സ്വീകരിച്ചതായി സ്ഥിരീകരണമില്ല. സ്കൂൾ അധികൃതരും സംഭവത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽമീഡിയയിലൂടെ നിരവധി ആളുകളാണ് കണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home