വിസാനിരക്ക് വർധന ; യുഎസുമായി ചര്‍ച്ച നടത്തിയെന്ന് കേന്ദ്രം

ന്യൂഡൽഹി
എച്ച്–1ബി വിസാനിരക്ക് വർധിപ്പിച്ച നടപടിയിൽ അമേരിക്കയുമായി ചർച്ച നടത്തിയെന്നും ഇന്ത്യ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് അർഹിച്ച പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. വിദഗ്‌ധരായ ഇന്ത്യക്കാർ അമേരിക്കയിലേക്കു പോകുന്നതുകൊണ്ട് ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ട്. വിസാ പദ്ധതിയിലെ മാറ്റങ്ങൾ സംബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. നിരക്ക് വർധന പുതിയ അപേക്ഷകർക്കേ ബാധകമാകു. ഇൗ തീരുമാനം എങ്ങനെ, ഏതു രീതിയിൽ നടപ്പാക്കപ്പെടുമെന്നത് സമീപഭാവിയിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.









0 comments