പൗരർക്ക് മുന്നറിയിപ്പുമായി അമേരിക്ക; ‘ഇന്ത്യയിൽ സ്ത്രീകളുടെ ഒറ്റയ്‌ക്കുള്ള യാത്ര സുരക്ഷിതമല്ല’

സ്വന്തം ലേഖിക
Published on Jun 23, 2025, 12:45 AM | 1 min read
ന്യൂഡൽഹി : ഇന്ത്യ സന്ദർശിക്കുന്ന പൗരർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ച് അമേരിക്ക. കുറ്റകൃത്യങ്ങളും ഭീകരാക്രമണ സാധ്യതയും വർധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണ് 16ന് പുറപ്പെടുവിച്ചത്. ഇന്ത്യയിൽ ബലാത്സംഗ കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നും സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നും നിർദേശിച്ചിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലുൾപ്പെടെ സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടക്കുന്നു. ഇന്ത്യയിലുള്ള അമേരിക്കൻ ഉദ്യോഗസ്ഥർ ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാൾ, മേഘാലയ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയുടെയും മധ്യപ്രദേശിന്റെയും കിഴക്കൻ ഭാഗങ്ങളിലേക്കും യാത്ര ചെയ്യുമ്പോൾ പ്രത്യേക അനുമതി വാങ്ങണം. ഈ മേഖലകളിൽ സഹായം എത്തിക്കുന്നതിൽ പരിമിതികളുണ്ട്. ഭീകരാക്രമണങ്ങളും ഉണ്ടാകുന്നു. ഷോപ്പിങ് മാൾ, മാർക്കറ്റ്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. മണിപ്പുരിലും ജമ്മു കശ്‌മീരിലും അതിർത്തി മേഖലകളിലും പ്രത്യേക ജാഗ്രത പുലർത്തണം.









0 comments