സാങ്കേതിക തകരാർ: മുംബൈ- യുഎസ് എയർ ഇന്ത്യ വിമാനം തിരിച്ച് പറന്നു

മുംബൈ: മുംബൈയിൽ നിന്ന് അമേരിക്കയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ഇന്ന് രാവിലെ യുഎസിലേക്ക് പോകുകയായിരുന്ന AI191 വിമാനമാണ് മുംബൈയിലേക്ക് തിരിച്ച് പറന്നത്.
ബുധനാഴ്ച രാവിലെ ന്യൂവാർക്കിലേക്ക് പറന്നുയർന്ന വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി സംശയം തോന്നിയതോടെ എയർ റിട്ടേൺ നടത്തി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
മുംബൈയിൽ വിമാനം പറന്നിറങ്ങിയ ഉടനെ പരിശോധനകൾക്കായി സർവീസ് നിർത്തിവച്ചു. മുംബൈയ്ക്കും ന്യൂവാർക്കിനും ഇടയിൽ സർവീസ് നടത്തുന്ന AI191, AI144 വിമാനങ്ങളും റദ്ദാക്കി.
വിമാനങ്ങൾ റദ്ദാക്കിയതോടെ ബുദ്ധിമുട്ടിലായ യാത്രക്കാർക്കായി ഹോട്ടലുകളും ബദൽ വിമാനങ്ങളും ബുക്ക് ചെയ്തിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. ന്യൂവാർക്കിലുള്ളവരെയും വിവരം അറിയിച്ചിട്ടുണ്ട്.









0 comments