Deshabhimani

ട്രെയിൻ നാല് മണിക്കൂർ വൈകി; വിമാനം നഷ്ടപ്പെട്ടു, ദമ്പതികൾക്ക് 63199 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

train
വെബ് ഡെസ്ക്

Published on Nov 25, 2026, 03:38 PM | 1 min read

ന്യൂഡൽഹി : ട്രെയിൻ നാല് മണിക്കൂർ വൈകിയതിനെ തുടർന്ന് വിമാനം നഷ്ടപ്പെട്ട ദമ്പതികൾക്ക് 63,199 രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഉത്തരവിട്ട് ഉപഭോക്തൃ കോടതി. ജമ്മുവിൽ നിന്ന് ഡൽഹിയിലേക്കെത്തി തുടർന്ന് ഗുവഹാത്തിയിലേക്കുള്ള കണക്ടിങ് ഫ്‌ലൈറ്റ് പിടിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, ട്രെയിൻ വൈകിയതിനെ തുടർന്ന് വിമാനം നഷ്ടപ്പെടുകയായിരുന്നു.


തുടര്‍ന്ന് പുതിയ വിമാന ടിക്കറ്റ് എടുക്കേണ്ടി വരികയും ഹോട്ടലില്‍ താമസിക്കേണ്ടതായും വന്നു. സംഭവത്തില്‍ റെയില്‍വേയുടെ സേവനത്തില്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജമ്മു ജില്ലാ ഉപഭോക്തൃകോടതിയുടെ ഉത്തരവ്. 2022 ഡിസംബര്‍ 19നാണ് സംഭവം. മോഹിത് സിങ് ഭാവുവും ഭാര്യ ദാമിനി ബില്ലോറിയ എന്നിവർക്കാണ് റെയിൽവേയുടെ പിഴവ് കാരണം വലിയൊരു നഷ്ടമുണ്ടായത്.


ഡല്‍ഹി ദുരന്തോ എക്‌സ്പ്രസിലാണ് ദമ്പതികള്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ഡിസംബര്‍ 20ന് പുലര്‍ച്ചെ 3:55ന് ഡല്‍ഹിയിലെത്തേണ്ടിയിരുന്ന ട്രെയിനില്‍നിന്ന് ഇറങ്ങി രാവിലെ 7:15ന് ഗുവാഹത്തിയിലേക്കുള്ള വിമാനത്തില്‍ കയറാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ട്രെയിന്‍ എത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടു കഴിഞ്ഞിരുന്നു.


ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമായെന്ന് കാണിച്ച് ദമ്പതികള്‍ ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു. പുതിയ വിമാനടിക്കറ്റിനും ഹോട്ടല്‍ താമസത്തിനുമായി ചെലവായ 38,199 രൂപയും മാനസിക ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരവമായി 20,000 നിയമനടപടികളുടെ ചെലവിന് 5000 രൂപ ഉള്‍പ്പെടെ നല്‍കാനാണ് നോര്‍ത്തേണ്‍ റെയില്‍വേയോടും കേന്ദ്രസര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home