ഗതാഗതക്കുരുക്ക്: 500 വിദ്യാര്‍ഥികള്‍ 12 മണിക്കൂറോളം കുടുങ്ങി

മുംബൈ : മഹാരാഷ്ട്ര പാൽഘറില്‍ ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍ അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ 12 മണിക്കൂറോളം കുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് 5.30 മുതൽ ബുധൻ പുലര്‍ച്ചെവരെയാണ് കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായത്. വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാര്‍ഥികളുമായുള്ള 12 ബസുകള്‍ കുരുക്കിൽപ്പെട്ടു.
ഭക്ഷണവും വെള്ളവും കിട്ടാതെ വിദ്യാര്‍ഥികള്‍ വലഞ്ഞു. താനെയിലെ ഗോണ്ഡ്ബന്ധര്‍ ഹൈവേയിലെ റോഡ് പണി കാരണം വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. അതിനിടെ കുരുക്കിൽനിന്ന് രക്ഷപ്പെടാൻ ഗോണ്ഡ്ബന്ധര്‍ റോഡില്‍ മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഗണേഷ് നായിക്കിന്റെ വാഹനവ്യൂഹം പൊലീസ് അകമ്പടിയോടെ തെറ്റായദിശയില്‍ കടന്നുപോയി. ഇതിൽ പ്രതിഷേധം ശക്തമായി.









0 comments