ad
Deshabhimani

യാത്രക്കാർക്ക് ആശ്വാസം; തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനുകൾ ജൂലൈ വരെ നീട്ടി

rail

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jun 18, 2026, 07:21 AM | 1 min read

തിരുവനന്തപുരം: യാത്രക്കാരുടെ കടുത്ത യാത്രാദുരിതത്തിന് ചെറിയ ആശ്വാസം. തിരുവനന്തപുരം - ബെംഗളൂരു റൂട്ടിലോടുന്ന വിവിധ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ജൂലൈ മാസത്തേക്ക് കൂടി നീട്ടാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു.


ഐടി ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് സാധാരണക്കാരായ യാത്രക്കാര‍ക്ക് ഇത് ആശ്വാസമാകും. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - എസ്എംവിടി ബെംഗളൂരു സർവീസുകളാണ് നീട്ടിയത്. ഇതിനായുള്ള റിസർവേഷൻ ഉടൻ ആരംഭിക്കും.


നീട്ടിയ സർവീസുകളുടെ വിവരങ്ങൾ താഴെ നൽകുന്നു:


06523/06524 സ്പെഷ്യൽ: എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 7:25ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:15ന് തിരുവനന്തപുരം നോർത്തിലെത്തും. മടക്ക സർവീസ് (06524) എല്ലാ ചൊവ്വാഴ്ചയും ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8:30ന് ബെംഗളൂരുവിലെത്തും.


06547/06548 സ്പെഷ്യൽ: എല്ലാ ബുധനാഴ്ചയും വൈകുന്നേരം 7:25ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് 1:15ന് തിരുവനന്തപുരത്തെത്തും. മടക്ക സർവീസ് (06548) എല്ലാ വ്യാഴാഴ്ചയും ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വെള്ളി രാവിലെ 8:30ന് ബെംഗളൂരുവിലെത്തും.


06555/06556 സ്പെഷ്യൽ: അടിയന്തര ആവശ്യക്കാർക്കും വാരാന്ത്യ യാത്രക്കാർക്കും ഏറെ ഉപകാരപ്പെടുന്ന സർവീസ്. എല്ലാ വെള്ളിയാഴ്ചയും രാത്രി 10 മണിക്ക് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തെത്തും. മടക്ക സർവീസ് (06556) എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് 2:15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 8:15ന് ബെംഗളൂരുവിലെത്തും.


സ്പെഷ്യൽ ട്രെയിനുകൾ നീട്ടിയത് താൽക്കാലികമായി ആശ്വാസകരമാണെങ്കിലും, റെയിൽവേയുടെ ഈ കൺകെട്ടുവിദ്യ സ്ഥിരം പരിഹാരമല്ലെന്ന് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. 'സ്പെഷ്യൽ' എന്ന പേരിൽ സാധാരണ ട്രെയിനുകളേക്കാൾ ഉയർന്ന ചാർജ് ഈടാക്കി യാത്രക്കാരെ പിഴിഞ്ഞെടുക്കുന്ന റെയിൽവേ നയത്തിനെതിരെ കടുത്ത അമർഷമുണ്ട്. ഈ റൂട്ടിൽ സ്പെഷ്യൽ ട്രെയിനുകൾക്ക് പകരം കുറഞ്ഞ നിരക്കിലുള്ള സ്ഥിരം ട്രെയിനുകൾ അനുവദിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം തയ്യാറാകണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home