ജമ്മു കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ വെടിവയ്പ്

ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവയ്പ്. കത്വ ജില്ലയിൽ വെള്ളി രാത്രിയായിരുന്നു സംഭവം. വെള്ളി വൈകിട്ട് മുതൽ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം സംശയിക്കപ്പെട്ടിരുന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വെടിവയ്പിനെതുടർന്ന് സൈന്യം തിരികെ വെടിയുതിർത്തു. പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിന ആഷോഷങ്ങൾക്ക് മുന്നോടിയായി വെടിവയ്പുണ്ടായത് ആശങ്ക പടർത്തുന്നുണ്ട്. സംഭവത്തെത്തുടർന്ന് ജമ്മുവിൽ സുരക്ഷ ശക്തമാക്കി. ജമ്മുവിലെ മൗലാനാ ആസാദ് മെമ്മോറിയൽ സ്റ്റേഡിയത്തിലാണ് റിപ്പബ്ലിക് ദിന പരിപാടികൾ നടക്കുന്നത്. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലും പരേഡ് നടക്കും. ഇവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.









0 comments