ഭൂമി വന്‍കിട കമ്പനികള്‍ക്ക് തീറെഴുതാന്‍ നീക്കം; പ്രതിഷേധിച്ച വിദ്യാര്‍ഥികളെ തല്ലിച്ചതച്ച് തെലങ്കാന പൊലീസ്- വീഡിയോ
ഹൈദരാബാദ് : ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയോട് ചേര്‍ന്ന കാഞ്ച ഗച്ചിബൗളിയിലെ ജൈവവൈവിധ്യകലവറായ നാനൂറ് ഏക്കറോളം ഭൂമി ഏറ്റെടുത്ത് വന്‍കിട കമ്പനികള്‍ക്ക് കൈമാറാനുള്ള തെലങ്കാനയിലെ കോൺഗ്രസ് സര്‍ക്കാര്‍ നീക്കത്തിൽ വന്‍ പ്രതിഷേധം. കാടുവെട്ടിത്തെളിക്കാനുള്ള നീക്കം ചെറുത്ത മലയാളികളടക്കമുള്ള വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എഫ്ഐ സഖ്യത്തിലുള്ള വിദ്യാര്‍ഥി യൂണിയൻ സമരരംഗത്താണ്.
ഞായറാഴ്ച കനത്ത പൊലീസ് സുരക്ഷയിൽ മണ്ണുമാന്തികളുമായി അധികൃതരെത്തിയെങ്കിലും വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. തുടര്‍ന്ന് പെൺകുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ച് നീക്കി. വിദ്യാര്‍ഥി യൂണിയന്‍ ജനറൽ സെക്രട്ടറി നിഹാദ്, എസ്എഫ്ഐ പ്രസിഡന്റ് ലെനിന്‍, സെക്രട്ടറി പങ്കജ്, ജോയിന്റ് സെക്രട്ടറി സുഭാഷിണി തുടങ്ങി മുപ്പതിലേറെ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. രാത്രിയും വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്. ഹൈദരാബാദ് ഐടി ഇടനാഴിയോട് ചേര്‍ന്നുള്ള കാഞ്ച ഗച്ചിബൗളിയിലെ ഭൂമിയാണ് ഐടി വികസനത്തിനും മറ്റുമായി ലേലം ചെയ്യാന്‍ രേവന്ത് റെഡ്ഡി സര്‍ക്കാര്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളും പ്രകൃതി സ്നേഹികളുമടക്കം വന്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും സര്‍ക്കാര്‍ അവഗണിച്ചു. "അവിടെ മാനും കടുവയും ഇല്ല. വികസനം തടയുന്ന സൂത്രശാലികളായ കുറക്കന്‍മാര്‍ മാത്രമാണുള്ളതെന്ന്' രേവന്ത് റെഡ്ഡി പരിഹസിച്ചതോടെ പ്രതിഷേധം വീണ്ടും ശക്തമായി.
കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ രേവന്ത് റെഡ്ഡിയുടെ കോലം കത്തിച്ചിരുന്നു. 220 തരം പക്ഷികളടക്കമുള്ളവയുടെ ആവാസമേഖലയായ കാഞ്ച ഗച്ചിബൗളിയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കണമെന്ന പൊതുതാൽപ്പര്യ ഹര്‍ജി കോടതി ഏപ്രിൽ ഏഴിന് പരിഗണിക്കാനിരിക്കെയാണ് തിടക്കപ്പെട്ട് ലേലം നടത്തുന്നത്.










0 comments