യുപിയിൽ കാണാതായ 16കാരൻ കുത്തേറ്റ് മരിച്ച നിലയിൽ

ലക്നൗ : ഉത്തർപ്രദേശിൽ കാണാതായ പതിനാറുകാരനെ വയലിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർഥിയായ പ്രിൻസ് കശ്യപ് ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് പ്രിൻസിനെ കാണാതായത്. ചൊവ്വാഴ്ച നകുർ പ്രദേശത്തെ ഗ്രാമത്തിനടുത്തുള്ള ഒരു വയലിൽ നിന്ന് നിരവധി കുത്തേറ്റ മുറിവുകളോടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് പുസ്തകം വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർഥി തിരിച്ചെത്താത്തതിനെ തുടർന്നാണ് കുടുംബം ലോക്കൽ പൊലീസിൽ പരാതി നൽകിയത്.
പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ചൊവ്വ രാവിലെ വിദ്യാർഥിയുടെ ഗ്രാമമായ ദലേവാലയ്ക്ക് അടുത്ത് വയലിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നതായി അഡീഷണൽ എസ്പി (റൂറൽ) സാഗർ ജെയിൻ പറഞ്ഞു. രണ്ട് വർഷം മുമ്പ് പിതാവിനെ നഷ്ടപ്പെട്ട പ്രിൻസ് അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. പൊലീസും ഫോറൻസിക് സംഘവും കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കേസ് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ജെയിൽ പറഞ്ഞു.









0 comments