ad
Deshabhimani

സാങ്കേതിക തകരാർ: ചെന്നൈ - അബുദാബി ഇത്തിഹാദ് വിമാനം നിർത്തിവച്ചു

eathihad
വെബ് ഡെസ്ക്

Published on May 12, 2026, 02:24 PM | 1 min read

ചെന്നൈ: ചെന്നൈയിൽ നിന്നും അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന ഇത്തിഹാദ് എയർവേയ്‌സ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിവച്ചു. 280 യാത്രക്കാരുമായി പുറപ്പെടാൻ തയാറായിരുന്ന എയർബസ് എ320 (A6-EIT) വിമാനത്തിനാണ് സാങ്കേതിക തകരാ കണ്ടത്തിയത്.


വിമാനത്തിൽ ഹൈഡ്രോളിക് ദ്രാവകം ചോർന്നതാണ് (Hydraulic leak) വിമാനം റദ്ദാക്കാൻ കാരണമായത്. സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് എർജിനീയറിംഗ് ടീം വിമാനം ​ഗ്രൗണ്ടിൽ തന്നെ തുടരാൻ നിർദേശിക്കുകയായിരുന്നു. ആർക്കും ആളപായമോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.


ടേക്ക് ഓഫിന് മുൻപ് തന്നെ തകരാർ കണ്ടെത്തിയതിനാൽ വിമാനം സ്റ്റാൻഡിലേക്ക് തിരികെ കൊണ്ടുപോയി യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. വിമാനം പുറപ്പെടാൻ ഏകദേശം 3 മണിക്കൂർ വൈകുമെന്ന് എയർലൈൻ അറിയിച്ചു. ‌ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഇത്തിഹാദ് എയർവേയ്‌സ് ഔദ്യോഗികമായി ക്ഷമ ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home