കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കും; നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളിൽ ഉടൻ നടപടിയുണ്ടാകും. ഇതിനായി കൂടൂതൽ ഭരണഘടന ബെഞ്ചുകൾ സ്ഥാപിക്കും. കോർപറേറ്റ് കേസുകളിൽ മധ്യസ്ഥതയ്ക്ക് ഊന്നൽ നൽകുമെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.ഹരിയാന സ്വദേശിയായ സൂര്യകാന്ത് രാജ്യത്തിൻറെ 53ആം ചീഫ് ജസ്റ്റിസായി നാളെ അധികാരമേൽക്കും.
സുപ്രീം കോടതിയിലുള്ള കേസുകളിൽ കീഴ്ക്കോടതികൾക്ക് തീരുമാനം എടുക്കാൻ കഴിയാത്തവയ്ക്ക് പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.









0 comments