ഏകീകൃത വാഹന ഇൻഷുറൻസ് നയം വേണമെന്ന് സുപ്രീംകോടതി; വാഹന ഉടമകൾക്ക് ആശ്വാസം

ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം നൽകുന്ന നടപടിക്ക് തുടക്കമിട്ട് സുപ്രീംകോടതി. വാഹന ഉടമകളുടെ ആശയക്കുഴപ്പം ഒഴിവാക്കാൻ ഏകീകൃത ഇൻഷുറൻസ് നയം രൂപീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ 22 ഇൻഷുറൻസ് കമ്പനികൾക്കും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ)യ്‌ക്കും കോടതി നിർദേശം നൽകി.
ക്ലെയിമുകൾ കോടതിയിലെത്തിക്കാതെ തീർപ്പാക്കാൻ കമ്പനികൾ വിമുഖത കാട്ടുന്നതും ഉപഭോക്കാൾക്ക് പോളിസികളെപ്പറ്റി അവബോധമില്ലാത്തതും പ്രതിസന്ധിയാണെന്നും ജസ്‌റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
കന്പനികളുടെ വ്യത്യസ്‌ത പോളിസികൾ, കവറേജ്, പദങ്ങളുടെ അർഥം എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നതിൽ ബെഞ്ച് ആശങ്ക രേഖപ്പെടുത്തി.
മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ കേസുകൾ തീര്‍പ്പാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നത് ചൂണ്ടിക്കാട്ടിയ കോടതി കമ്പനികള്‍ക്ക് ഒന്നിച്ചിരുന്ന് ഏകീകൃത നയം രൂപീകരിച്ചുകൂടേയെന്ന് ആരായുകയായിരുന്നു. ഉപഭോക്താക്കൾക്ക് പോളിസിളെക്കുറിച്ച് കൃത്യമായ അവബോധം നൽകണം. അവശ്യമെങ്കിൽ ഒറ്റത്തവണ ക്ലെയിം തീർപ്പാക്കലും ആലോചിക്കാം–ബെഞ്ച് നിര്‍ദേശിച്ചു.
1996ൽ കാർ അപകടത്തിൽ മരിച്ച തെലങ്കാന സ്വദേശിയുടെ ഭാര്യ പത്തുലക്ഷം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. കാറിന് മാത്രമാണ് പോളിസി ഉണ്ടായിരുന്നതെന്നും മരിച്ചയാൾക്ക് തുക നൽകില്ലന്നുമുള്ള നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി തുക നൽകാൻ 2024ൽ ഹൈക്കോടതി ഉത്തരവിട്ടു. കന്പനിയുടെ അപ്പീലിൽ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരിക്കുകയാണ്. കേസില്‍ വാദം തുടരവെയാണ് തുടർന്നാണ് ഏകീകൃത നയം രൂപീകരിച്ചുകൂടേയെന്ന് കോടതി ആരാഞ്ഞത്.









0 comments