മധുബനിയിൽ ഭോഗേന്ദ്ര യാദവിന്റെ പ്രതിമ എം എ ബേബി അനാച്ഛാദനം ചെയ്തു

പട്ന : അന്തരിച്ച സിപിഐ എം നേതാവ് ഭോഗേന്ദ്ര യാദവിന്റെ പ്രതിമ ബിഹാറിലെ മധുബനി ജില്ലയിലെ ഹുസൈൻപൂരിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അനാച്ഛാദനം ചെയ്തു. സിപിഐ എം ബിഹാർ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായിരുന്ന ഭോഗേന്ദ്ര യാദവ് അഖിലേന്ത്യ കിസാൻ സഭയുടെ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ഡോ. അശോക് ധാവ്ലെ, സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ലല്ലൻ ചൗധരി, കേന്ദ്ര കമ്മിറ്റി അംഗം അവധേഷ് കുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ അജയ് കുമാർ, രാംപാരി ദേവി, സിപിഐ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ, ആർജെഡി രാജ്യസഭാ എംപി ഡോ. ഫൈജാസ് അഹ്മദ്, സിപിഐ എം നേതാക്കളായ മനോജ് കുമാർ യാദവ്, ഷീലാ ദേവി എന്നിവർ പങ്കെടുത്തു.

മധുബനി ജില്ലയിൽ ഭോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ നടന്ന ഇടതുപക്ഷ പോരാട്ടങ്ങളെപ്പറ്റി എം എ ബേബി സംസാരിച്ചു. പരാമർശിച്ചു. പഹൽഗാം ആക്രമണത്തെ അപലപിച്ച ചടങ്ങിൽ വർഗീയ ധ്രുവീകരണത്തിനുള്ള ആർഎസ്‌എസ്-ബിജെപി ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്തു.











0 comments