മഞ്ഞുവീഴ്ച; മണാലി ലേ റോഡ് തടസ്സപ്പെട്ടു

ശ്രീനഗർ: കുളു, മാണ്ഡി ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിലും ലാഹൗൾ-സ്പിതി ജില്ലയിലെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടരുന്നു. മണാലി-ലേ റോഡ് തടസ്സപ്പെട്ടു. ലഡാക്കിലേക്ക് പോകുന്ന വാഹനങ്ങൾ ഡാർച്ചയിൽ തടഞ്ഞു. ലാഹൗൾ-സ്പിതിയിലെ ഗോണ്ട്ലയിൽ 30 സെന്റീമീറ്റർ മഞ്ഞുവീഴ്ചയും കീലോങ് (15 സെന്റീമീറ്റർ), ഹൻസ (5 സെന്റീമീറ്റർ), കുക്കുംസേരി (3.2 സെന്റീമീറ്റർ) എന്നിങ്ങനെ മഞ്ഞുവീഴ്ചയും റിപ്പോർട് ചെയ്തു.
സംസ്ഥാനത്തെ താഴ്ന്ന, മധ്യ പർവ്വത മേഖലയിൽ ചൊവ്വാഴ്ച മുതൽ മിതമായതോ വളരെ ശക്തമായതോ ആയ മഴയും തുടരുകയാണ്.
മിക്ക സ്ഥലങ്ങളിലും കുറഞ്ഞ താപനില സാധാരണ നിലയിലും താഴെയായിരുന്നു. ലാഹൗൾ-സ്പിതിയിലെ കുക്കുംസേരിയിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസാണ് ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഷോപ്പിയാൻ ജില്ലയിലെ മുഗൾ റോഡിലെ പീർ കി ഗാലി, ശ്രീനഗർ-ലേ ദേശീയ പാതയിലെ സോജില പാസിലും പുതിയ മഞ്ഞുവീഴ്ചയുണ്ടായതായും റോഡുകൾ അടച്ചതായും അധികൃതർ പറഞ്ഞു.

കശ്മീരിലെ നിരവധി പ്രശസ്ത ടൂറിസ്റ്റ് റിസോർട്ടുകളിലും ഉയർന്ന പ്രദേശങ്ങളിലും പുതിയ മഞ്ഞുവീഴ്ചയുണ്ടായി, അതേസമയം സമതലങ്ങളിൽ മഴ പെയ്തതായി അധികൃതർ അറിയിച്ചു.
ശ്രീനഗർ നഗരം ഉൾപ്പെടെയുള്ള കശ്മീരിലെ സമതലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ തുടരുകയാണ്. താഴ്‌വരയിലെ പകൽ താപനില 13 ഡിഗ്രി കുറഞ്ഞു, തിങ്കളാഴ്ച നഗരത്തിൽ പരമാവധി 12.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, സാധാരണ ഈ സീസണിൽ 25.5 ഡിഗ്രി സെൽഷ്യസാണ്.
ഒക്ടോബർ ഒന്ന് മുതൽ ഏഴ് വരെയുള്ള മൺസൂൺ കാലവർഷത്തിന് ശേഷമുള്ള സീസണിൽ ഹിമാചൽ പ്രദേശിൽ 44.2 മില്ലിമീറ്റർ മഴ ലഭിച്ചു, ഇത് സാധാരണയുള്ള 6.1 മില്ലിമീറ്റർ മഴയേക്കാൾ 625 ശതമാനം കൂടുതലാണ്.









0 comments