ഡൽഹി അംബേദ്കർ യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്; 13 സീറ്റിൽ എതിരില്ലാതെ എസ്എഫ്ഐ

ഡൽഹി: ഡൽഹി അംബേദ്കർ യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ 13 സീറ്റിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷൻ അവസാനിച്ചപ്പോൾ പ്രധാന ക്യാമ്പസായ കശ്മീരി ഗേറ്റ്, കരംപുര, ലോധി എന്നിവിടങ്ങളിലാണ് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത്.
മാർച്ച് നാലിന് തെരഞ്ഞെടുപ്പ് നടക്കുന്ന അംബേദ്കർ യൂണിവേഴ്സിറ്റിയിൽ കശ്മീരി ഗേറ്റ് ക്യാമ്പസിൽ 17 സീറ്റുകളിലേക്കാണ് എസ്എഫ്ഐ മത്സരിക്കുന്നത്. ഇവിടെ 10 സീറ്റുകളിൽ എസ്എഫ്ഐ ഇതിനോടകം എതിരില്ലാതെ വിജയിച്ചു. മാർച്ച് അഞ്ചിനാണ് വോട്ടെണ്ണൽ.
അഞ്ചുവർഷത്തിനുശേഷം ആണ് അംബേദ്കർ യൂണിവേഴ്സിറ്റിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പേരിലാണ് തെരഞ്ഞെടുപ്പുകൾ നിർത്തിവച്ചത്.
0 comments