എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

ഡൽഹി: ജൂൺ 26 മുതൽ 30 വരേ കോഴിക്കോട് വച്ച് നടക്കുന്ന എസ്എഫ്ഐ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തിൻ്റെ ലോഗോ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രകാശനം ചെയ്തു. ന്യൂഡൽഹിയിലെ സുർജിത്ത് ഭവനിൽ വെച്ചാണ് പ്രകാശനം നടന്നത്.
പൊളിറ്റ് ബ്യൂറോ അംഗങ്ങളായ നിലോത്പൽ ബസു, അരുൺകുമാർ, എസ്എഫ്ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ജോയിന്റ് സെക്രട്ടറിമാരായ ദീപ്സിത ധർ, ആദർശ് എം സജി, സെക്രട്ടറിയറ്റ് അംഗം ഐഷെ ഘോഷ്, സൂരജ് എളമൺ, അഭിജിത് എം എൽ എന്നിവർ പങ്കെടുത്തു. ലിബിൻ ഉണ്ണികൃഷ്ണനാണ് ലോഗോ തയാറാക്കിയത്.









0 comments