ad
Deshabhimani

'ബിജെപി ഭരണം ഇന്ത്യയെ ബനാന റിപ്പബ്ലിക്കാക്കി മാറ്റി'; രൂക്ഷവിമർശനവുമായി ആം ആദ്മി

AAP.jpg
വെബ് ഡെസ്ക്

Published on Dec 30, 2025, 01:59 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും ഇടപെടലുകൾ ഇന്ത്യയെ ഒരു 'ബനാന റിപ്പബ്ലിക്' ആയി മാറ്റുകയാണെന്ന് ആം ആദ്മി പാർടി നേതാവ് സൗരഭ് ഭരദ്വാജ്.


ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങളുമായി ബന്ധപ്പെട്ട് ലഫ്റ്റനന്റ് ഗവർണറും തിരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.


ഡൽഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനാ വിരുദ്ധമായ രീതിയിൽ ജനാധിപത്യത്തെ തകർക്കാനാണ് കേന്ദ്ര നീക്കം.


ഉദ്യോഗസ്ഥർ മന്ത്രിമാരുടെ നിർദ്ദേശങ്ങൾ അവഗണിക്കുകയും ലഫ്റ്റനന്റ് ഗവർണറുടെ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് കനത്ത പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്ര ഏജൻസികളെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പ്രതിപക്ഷ സർക്കാരുകളെ ശ്വാസം മുട്ടിക്കുന്ന രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്. ഇത് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുകയാണ്.


ഒരു ജനാധിപത്യ രാജ്യത്തിന് പകരം നിയമങ്ങളില്ലാത്ത ഒരു രാജ്യമായി ഇന്ത്യ മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.


ഡൽഹി സർക്കാരിന്റെ അധികാരങ്ങളെ വെല്ലുവിളിക്കുന്ന ലഫ്റ്റനന്റ് ഗവർണറുടെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും എഎപി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home