ad
Deshabhimani

മധ്യപ്രദേശിൽ സാറ്റ്‌ലൈറ്റ് കോളർ ഘടിപ്പിച്ച കടുവ ചത്ത നിലയിൽ; വനംവകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം

Tiger.jpg
വെബ് ഡെസ്ക്

Published on Feb 16, 2026, 04:40 PM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിലെ റാണി ദുർഗ്ഗാവതി ടൈഗർ റിസർവിനുള്ളിൽ സാറ്റ്‌ലൈറ്റ് കോളർ ഘടിപ്പിച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനംവകുപ്പിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന യുവ കടുവയാണ് ചത്തത്.


സംഭവത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വന്യജീവി സംരക്ഷണ പ്രവർത്തകർ ആരോപിച്ചു.


24 മണിക്കൂറും സാറ്റ്‌ലൈറ്റ് വഴി നിരീക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടിരുന്ന കടുവ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ വനംവകുപ്പ് വ്യക്തമായ മറുപടി നൽകുന്നില്ല. കടുവയുടെ മൃതദേഹം വനത്തിന്റെ ഉൾഭാഗത്ത് അഴുകിയ നിലയിലാണ് കണ്ടെത്തിയത്.


ഇത് ദിവസങ്ങൾക്ക് മുമ്പ് നടന്ന മരണമാണെന്ന സൂചനയാണ് നൽകുന്നത്. ട്രാക്കിംഗ് സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്രയും വലിയൊരു വീഴ്ച സംഭവിക്കില്ലായിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.


സംഭവത്തിൽ അഴിമതിയും അനാസ്ഥയും ആരോപിച്ച പ്രവർത്തകർ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കടുവകളുടെ സംരക്ഷണത്തിനായി ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ പാഴാകുകയാണെന്നും വേട്ടക്കാരുടെ സാന്നിധ്യം വനത്തിനുള്ളിൽ ശക്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.


അതേസമയം, മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് വനംവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home