print edition വോട്ടവകാശം വലിയ അപകടത്തിൽ

ന്യൂഡൽഹി: എസ്‌ഐആറിലൂടെ കോടിക്കണക്കിനുപേരുടെ വോട്ടവകാശം ഇല്ലാതാക്കിയ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി മുൻ ജഡ്‌ജി റോഹിങ്ടൺ നരിമാൻ. തെരഞ്ഞെടുപ്പുകളുടെ സമഗ്രത ഉറപ്പാക്കാൻ സുപ്രീംകോടതി അടിയന്തരമായി ഇടപെടണം.
ജനാധിപത്യത്തിന്റെ ഹൃദയമായ വോട്ടവകാശം വലിയ അപകടത്തിലാണ്.
തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമസമിതിയിൽ കേന്ദ്രസർക്കാരിന്റെ ആധിപത്യമാണ്. ഇത്തരത്തിൽ കമീഷന് പ്രവർത്തിക്കാനാകില്ല. കമീഷൻ നിയമനം ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി ഉടൻ പരിഗണിക്കണം. പശ്ചിമബംഗാളിൽ തൊണ്ണൂറുലക്ഷം പേരുടെ വോട്ടവകാശം ഇല്ലാതാക്കി.
ആശ്ചര്യപ്പെടുത്തുന്ന കണക്കാണിത്. 22 ലക്ഷം അപ്പീലുകൾ മാത്രമാണ് നൽകിയത്. ബാക്കിയുള്ളവർക്ക് അതിനുള്ള ശേഷിയുണ്ടായിരുന്നില്ല. 22 ലക്ഷത്തിൽ തീർപ്പാക്കിയ ഒരുലക്ഷം അപ്പീലുകളിൽ 93 ശതമാനം പേർക്കും വോട്ടവകാശം പുനഃസ്ഥാപിച്ചു. പൗരനെ പുറത്താക്കി സർക്കാർ ആഗ്രഹിക്കുന്നത് നേടുന്നു. ബംഗാളിൽ മുൻ സർക്കാരിനെ പുറത്താക്കി കേന്ദ്രംഭരിക്കുന്നവരെ അവരോധിച്ചു. ഇത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്– ‘ഭരണഘടനയും സാധാരണക്കാരനും’ വിഷയത്തിൽ രാജ്‌കോട്ടിൽ സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം പറഞ്ഞു.







0 comments