Deshabhimani

print edition പ്രതിഷേധച്ചൂടിൽ ഡൽഹി

delhi protest left
avatar
സ്വന്തം ലേഖകൻ

Published on Oct 05, 2026, 03:41 AM | 1 min read

ഡൽഹി പ്രക്ഷോഭം; ഭക്ഷണം കഴിക്കാൻ 
പോയവരെ 
അറസ്‌റ്റുചെയ്‌ത്‌ പൊലീസ്‌


ന്യൂഡൽഹി : കേരളാ ഹ‍ൗസിൽ ഭക്ഷണം കഴിക്കാൻപോയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്‌റ്റ്‌ചെയ്‌ത്‌ ഡൽഹി പൊലീസ്‌. ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ വെള്ളിയാഴ്‌ച ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ മ‍ൂ‍വായിരത്തോളം പേരെ പങ്കെടുപ്പിച്ച്‌ മാർച്ച്‌ നടത്തിയിരുന്നു. ഇതിൽ പങ്കെടുത്തവർക്കെതിരെയാണ്‌ പൊലീസ്‌ നടപടി.


കോഴിക്കോട്‌ സ്വദേശികളായ ടി കെ അഖിൽ, കെ അരുൺ രാജ്‌, ബി എസ്‌ ആദർശ്‌, ഫിദൽ എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവരെ മണിക്കൂറുകൾക്കുശേഷം ഡൽഹി കാന്റ്‌ പൊലീസ്‌ സ്റ്റേഷനിൽനിന്ന്‌ വിട്ടയച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാത്ത മറ്റുള്ളവരെയും അകാരണമായി പൊലീസ്‌ അറസ്റ്റ്‌ ചെയ്യുന്നുണ്ട്‌.


എസ്‌എഫ്‌ഐ 
പ്രക്ഷോഭത്തിന് 
പിന്തുണ അറിയിച്ച് സിജെപി


ന്യൂഡൽഹി: എസ്‌എഫ്‌ഐയെ പ്രശംസിച്ച്‌ കോക്രോച്ച്‌ ജനതാ പാർടി(സിജെപി). മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള എസ്എഫ്‌ഐ, ഡിവൈഎ-ഫ്‌ഐ സമരത്തെ സിജെപി സ്വാഗതം ചെയ്യുകയും ചെയ്തു. ‘ആദ്യദിവസം മുതൽ യുവതലമുറയുടെ പോരാട്ടങ്ങളുടെ മുൻപന്തിയിലുള്ളവരാണ്‌ എസ്‌എ-ഫ്‌ഐ. അവരുടെ അച്ചടക്കം സമാനതകളില്ലാത്തതാണ്‌. നിങ്ങളുടെ ആവശ്യങ്ങളെ ഞങ്ങൾ പിന്തുണക്കുന്നു’– സിജെപി സഹ കൺവീനർ സ‍ൗരവ്‌ ദാസ്‌ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ എസ‍്എഫ്‌ഐ, ഡിവൈഎ-ഫ്‌ഐ, സിജെപി തുടങ്ങിയ സംഘടനകൾ സമരത്തിലാണ്‌. ഒക്‌ടോബർ പത്തിന്‌ സംഘടനകൾ ഇ‍ൗ ആവശ്യമുന്നയിച്ച്‌ ജന്തർമന്തറിലേക്ക്‌ മാർച്ച്‌ ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home