മുന്‍ എന്‍എസ്ജി കമാൻഡോ 200 കിലോ കഞ്ചാവുമായി പിടിയില്‍

ജയ്‌പുർ: മുംബൈ ഭീകരാക്രമണത്തിൽ പാക് ഭീകരരോട് ഏറ്റുമുട്ടിയ എൻഎസ്‌ജി കമാൻഡോ 200 കിലോ കഞ്ചാവുമായി രാജസ്ഥാനില്‍ പിടിയിലായി. മുൻ എൻഎസ്ജി കമാൻഡോ ബജ്‌രംഗ് സിങ് ആണ് രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും സംയുക്ത ഓപ്പറേഷനില്‍ പിടിയിലായത്.
രാജസ്ഥാൻ, ഒഡിഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വേരുകളുള്ള വൻ ലഹരി ശൃംഖലയുടെ തലവനാണ് ബജ്‌രംഗ് എന്നാണ് റിപ്പോര്‍ട്ട്. സേനയിൽനിന്ന് 2021ൽ വിരമിച്ച ശേഷം രാഷ്‌ട്രീയത്തിലറങ്ങിയ ബജ്‌രംഗിന് ശോഭിക്കാനായില്ല. തുടർന്നാണ് ഇയാൾ ലഹരിക്കച്ചവടത്തിലേക്ക് തിരിയുന്നത്.









0 comments