കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിന് പിടിവലി; ശിവകുമാർ പക്ഷ എംഎൽഎമാര്‍ ഡൽഹിയിൽ


സ്വന്തം ലേഖകൻ
Published on Nov 21, 2025, 10:05 PM | 1 min read
ന്യൂഡൽഹി: അധികാരത്തിനായുള്ള നേതാക്കളുടെ പിടിവലി കർണാടകത്തിലെ കോൺഗ്രസ് സർക്കാരിനെ ഉലയ്‌ക്കുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി രണ്ടര വർഷം പൂർത്തിയായ സാഹചര്യത്തിൽ ശേഷിക്കുന്ന കാലയളവ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന സമ്മർദവുമായി ഒരു വിഭാഗം എംഎൽഎമാരും എംഎൽസിമാരും ഡൽഹിയിൽ തുടരുകയാണ്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ സമ്മര്‍ദത്തിലാക്കി മുഖ്യമന്ത്രിമാറ്റം ഉറപ്പിക്കുകയാണ് എംഎൽഎമാരുടെ ലക്ഷ്യം. ശിവകുമാറിനെ അനുകൂലിക്കുന്ന 15 എംഎൽഎമാരും പത്തിലേറെ എംഎൽസിമാരും ഡൽഹിയിലുണ്ട്.
ശിവകുമാർ പക്ഷത്തിന്റെ സമ്മര്‍ദം ശക്തമായ സാഹചര്യത്തിൽ വെള്ളിയാഴ്‌ച മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഖാർഗെ ഫോണിൽ ദീർഘനേരം സംസാരിച്ചു. അതേസമയം സിദ്ധരാമയ്യ അനുകൂലികൾ ശിവകുമാർ പക്ഷത്തിന്റെ നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. കര്‍ണാടക സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് ഡി കെ ശിവകുമാര്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. അതേസമയം അഞ്ചുവർഷത്തേക്കാണ് മുഖ്യമന്ത്രിയായതെന്നും പദവി മാറ്റത്തിന്റെ ആവശ്യമില്ലെന്നും സിദ്ധരാമയ്യയുടെ നിലപാട്.









0 comments