ad
Deshabhimani

print edition ഉത്തരേന്ത്യയിൽ പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ പവർകട്ട്‌

Power Crisis.jpg
avatar
സ്വന്തം ലേഖകൻ

Published on Apr 30, 2026, 12:43 AM | 1 min read

ന്യൂഡൽഹി: ഉഷ്‌ണതരംഗവും ഇന്ധന ക്ഷാമവും രാജ്യത്തെ വൈദ്യുതി മേഖലയിൽ സൃഷ്‍ടിച്ച പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. രാത്രിയിലെ പരമാവധി (പീക്ക്‌) ഉപഭോഗത്തിന്‌ ആവശ്യമായ വൈദ്യുതി കണ്ടെത്താനാകാതെ വന്നതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മണിക്കൂറുകൾ പവർകട്ട്‌ തുടരുന്നു.


പകൽ പരമാവധി വൈദ്യുതി ഉപയോഗം 256 ഗിഗാവാട്ട്‌ വരെ എത്തിയ ഘട്ടത്തിലും പിടിച്ചുനിൽക്കാൻ ഗ്രിഡ്‌ കൺട്രോളർ ഓഫ്‌ ഇന്ത്യക്ക്‌ കഴിഞ്ഞിരുന്നു. രാത്രിയിലെ പരമാവധി ഉപയോഗം 230 ഗിഗാവാട്ടിന്‌ മുകളിലെത്തുന്ന ഘട്ടത്തിലാണ്‌ പ്രതിസന്ധി രൂക്ഷമാകുന്നത്‌. വെള്ളിയാഴ്‌ച രാത്രി പരമാവധി ഉപയോഗം 240 ഗിഗാവാട്ട്‌ വരെ എത്തിയിരുന്നു. 5.4 ഗിഗാവാട്ടിന്റെ കുറവാണ്‌ ദേശീയ ഗ്രിഡിൽ അനുഭവപ്പെട്ടത്‌.

ഉപയോഗത്തിന്‌ ആവശ്യമായ വൈദ്യുതി ഗ്രിഡിൽ ലഭ്യമല്ലാതെ വരുന്പോഴാണ്‌ അപ്രഖ്യാപിത പവർകട്ടിലേക്ക്‌ രാജ്യം നീങ്ങാറുള്ളത്‌. സാധാരണ മെയ്‌, ജൂൺ മാസങ്ങളിലാണ്‌ വൈദ്യുതി ഉപഭോഗം റെക്കോഡ്‌ തലത്തിലേക്ക്‌ ഉയരാറുള്ളത്‌. എന്നാൽ ഉഷ്‌ണതരംഗം കാരണം ഏപ്രിലിൽ തന്നെ വൈദ്യുതി മേഖല പ്രതിസന്ധിയിലായി.


150 ഗിഗാവാട്ട്‌ വരെയാണ്‌ സ‍ൗരോർജ നിലയങ്ങളിലെ വൈദ്യുതി ഉൽപ്പാദനം. എന്നാൽ രാത്രിയിൽ സ‍ൗരോർജ വൈദ്യുതി പൂർണമായും നിലയ്‌ക്കും. കൽക്കരി, പ്രകൃതിവാതകം, ജലവൈദ്യുതി, കാറ്റ്‌, ആണവനിലയങ്ങളിലെ ഉൽപ്പാദനം വർധിപ്പിച്ചാണ്‌ സ‍ൗരോർജ വൈദ്യുതിയുടെ കുറവ്‌ നികത്താറുള്ളത്‌. എന്നാൽ പശ്‌ചിമേഷ്യൻ സംഘർഷം സൃഷ്‌ടിച്ച ഉ‍ൗർജ പ്രതിസന്ധി കൽക്കരി– വാതക ലഭ്യത കുറച്ചതിനാൽ താപനിലയങ്ങളിലെ ഉൽപ്പാദനം ഗണ്യമായി ഇടിഞ്ഞു. അണക്കെട്ടുകളിലെ ജലനിരപ്പ്‌ കുറഞ്ഞതോടെ ജലവൈദ്യുതി ഉൽപ്പാദനവും ഗണ്യമായ കുറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home