ad
Deshabhimani

ബിജെപി പിരിച്ചത് 1,473 കോടി, അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ പുറത്ത്

election fund
വെബ് ഡെസ്ക്

Published on Sep 09, 2026, 04:52 PM | 2 min read

ന്യൂഡൽഹി:കഴിഞ്ഞ അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപി കേന്ദ്ര ആസ്ഥാനത്ത് മാത്രം ലഭിച്ചത് 1,473.8 കോടി രൂപ. തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ടികൾ സമര്‍പ്പിച്ച വരവ് ചെലവ് വിവരങ്ങളിലാണ് കണക്ക്. മാര്‍ച്ച് 15 മുതൽ മെയ് ആറ് വരെ തെരഞ്ഞെടുപ്പിന് തൊട്ടുള്ള കാലയളവിലെ കണക്കുകൾ മാത്രമാണിത്.


കോൺഗ്രസ് പാര്‍ടിക്ക് അവരുടെ കേന്ദ്ര സംസ്ഥാന ഘടകങ്ങളിലൂടെ എല്ലാമായി ലഭിച്ചത് 207 കോടി രൂപയാണ്. ഇതിന്റെ ഏഴിരട്ടിയിലധികമാണ് ബിജെപി കേന്ദ്ര നേതൃത്വം പിരിച്ചത്. അസം, കേരള, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി സംസ്ഥാന തെര‍ഞ്ഞെടുപ്പ് സമയത്തെ കണക്കുകളാണിത്.


മാര്‍ച്ച് 15 ലെ കണക്ക് പ്രകാരം ബിജെപിയുടെ തെരഞ്ഞെടുപ്പ് അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 6,722.6 കോടി രൂപയാണ്. 1,472.8 കോടി ഈ തെരഞ്ഞെടുപ്പ് കാലത്ത് സ്വരൂപിച്ചു. ഇതിൽ 568.2 കോടി മാത്രമാണ് ചെലവഴിച്ചതായി കാണിച്ചിരിക്കുന്നത്. ബാക്കി വന്ന 904.6 കോടി രൂപ ഉൾപ്പെട അക്കൗണ്ടിൽ 7,627.2 യാണ് ബാലൻസ്. ഫണ്ട് തെരഞ്ഞെടുപ്പ് മിച്ചമായി കണക്കിൽ ഉൾക്കൊള്ളിച്ചു. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ സമര്‍പ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം മാത്രമുള്ള മിച്ചമാണിത്.


കോൺഗ്രസ് ഏറ്റവും

അധികം ചെലവഴിച്ചത്


കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ സമര്‍പ്പിച്ചിട്ടുള്ളത് സംസ്ഥാനങ്ങളും കേന്ദ്ര ആസ്ഥാനവും ഉൾപ്പെടെയുള്ള വരവ് കണക്കാണ്. 207.17 രൂപ പരിച്ചതായി കാണിച്ചു. ഇതിൽ അധികം അതായത് 248.55 രൂപ ചെലവഴിച്ചു. തുടക്കത്തിൽ കൈവശം ഉണ്ടായിരുന്ന 169.06 കോടി രൂപ (22.9 കോടി പണമായും 146.1 കോടി ബാങ്ക് നിക്ഷേപമായും) യിൽ നിന്നാണ് അധിക ചെലവ് നടത്തിയത് എന്നും പറയുന്നു. ഫണ്ടിൽ 65.86 രൂപയുടെ കുറവ്.


കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ചെലവ് കണക്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല. അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ കണക്കാണ് സമര്‍പ്പിച്ചത്. ഇത് 159.7 രൂപയാണ്. ഇതിൽ 130.4 കോടി പ്രചാരണത്തിനും ബാക്കി സ്ഥാനാര്‍ഥി ചെലവും എന്നു കാണിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് അസമിലാണ്.


അഞ്ച് സംസ്ഥാനങ്ങളിലുമായി കോൺഗ്രസ് മൊത്തം 248.55 കോടി രൂപ ചെലവഴിച്ചു. പൊതു പ്രചരണത്തിന് 143 കോടി രൂപ. സ്ഥാനാര്‍ഥികൾക്കായി 105.55 കോടി രൂപ. പൊതു പ്രചാരണ തുകയിൽ 40.52 കോടി രൂപ എഐസിസി കേന്ദ്ര ആസ്ഥാനവും 102.49 കോടി രൂപ സംസ്ഥാന-പ്രാദേശിക ഘടകങ്ങളുമാണ് വഹിച്ചത് എന്നും പറയുന്നു.


കോൺഗ്രസ് ഏറ്റവും അധികം പണം ചെലവഴിച്ചത് കേരളത്തിലാണ്. 59.28 കോടി രൂപ ഔദ്യോഗിക കണക്ക് പ്രകാരം മാത്രം ചെലവഴിച്ചു. അസമിൽ 22.62 കോടി രൂപയും ചെലവഴിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home