ആശുപത്രികൾ അധോഗതിയിൽ; ക്ഷേത്രവികസനത്തിന് കോടികൾ നൽകി യോഗി സർക്കാർ

ലക്നൗ: അടിസ്ഥാനസൗകര്യങ്ങൾ അധോഗതിയിൽ തുടരുമ്പോഴും ക്ഷേത്രവികസനത്തിന് കോടികൾ നൽകി ഉത്തർപ്രദേശിലെ യോഗി സർക്കാർ. മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രത്തിലും വൃന്ദാവനത്തിലുമായി 1,051 കോടി രൂപയുടെ 229 വികസനപദ്ധതികളാണ് യോഗി സർക്കാർ പ്രഖ്യാപിച്ചത്.
അയോധ്യയിലെത്തും കാശിയിലെത്തും പോലെ ആഡംബര ക്ഷേത്ര സമുച്ചയൽ നിർമിക്കാനും പദ്ധതികളുണ്ട്. ആകെ പ്രഖ്യാപിച്ച 1,051 കോടി രൂപയിൽ 540 കോടി രൂപയുടെ 62 പദ്ധതികൾ ഇതിനോടകം തന്നെ ഉദ്‌ഘാടനം ചെയ്തു. 437 കോടി രൂപയിലധികം വരുന്ന മറ്റ് 167 പദ്ധതികളുടെ ശിലാസ്ഥാപനവും നടന്നു.
വൃന്ദാവനിലേക്കുള്ള നാലുവരിപ്പാത, യമുനയ്ക്ക് കുറുകെയുള്ള പുതിയ പാലം, വിനോദസഞ്ചാരികൾക്കായി 12 നിലകളുള്ള ഹോസ്റ്റൽ സംവിധാനം, നഗര സൗന്ദര്യവൽക്കരണം എന്നിങ്ങനെ നീളുന്നു പദ്ധതികൾ. അടിസ്ഥാനസൗകര്യങ്ങൾ തീരെയും മോശം സ്ഥിതിയിൽ കഴിയുന്ന ഒരു സംസ്ഥാനത്തെ സർക്കാർ ആരാധനാലയങ്ങൾക്കായി ഇത്രയധികം പണം ചെലവഴിക്കുന്നതിനെതിരെ ഇതിനോടകം തന്നെ വിമർശനം ഉയർന്നുകഴിഞ്ഞു.
സംസ്ഥാനത്തെ പല സർക്കാർ ആശുപത്രികളിലും പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും സ്പെഷ്യലിസ്റ്റുകളോ വേണ്ടത്ര ഡോക്ടർമാരോ ഇല്ല. ജില്ലാ ആശുപത്രികൾ പോലും തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. രോഗികൾക്കാവശ്യമായ യാതൊരു സംവിധാനങ്ങളും സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല.
പലപ്പോഴും ഒരു എക്സ് റേ എടുക്കാൻ പോലും ഭീമമായ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. സർക്കാർ സ്കൂളുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മതിയായ ഇരിപ്പിക്കാൻ പോലും വിദ്യാർത്ഥികൾക്കായി ഒരുക്കാൻ സർക്കാർ സ്കൂളുകൾക്ക് സാധിച്ചിട്ടില്ല.
അധ്യാപകരില്ലാത്തതിനാൽ പൂട്ടിപ്പോകുന്ന സ്കൂളുകളാണ് അധികവും. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ സർക്കാർ അമ്പേ പരാജയമായി തുടരുമ്പോഴും വർഗീയ ദ്രുവീകരണത്തിനായി ബിജെപി സർക്കാർ ആരാധനാലയങ്ങൾ മോടി പീഡിപ്പിക്കുകയാണ്.









0 comments