ad
Deshabhimani

വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

7
വെബ് ഡെസ്ക്

Published on Sep 21, 2026, 12:32 PM | 1 min read

ബംഗളൂരു: സ്കൂൾ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കായിക അധ്യാപകൻ പൊലീസ് നടപടികൾക്കിടെ എസ് പി ഓഫീസിന്റെ മുകളിൽ നിന്നും ചാടി മരിച്ചു. കര്‍ണാടക വിജയനഗര സ്വദേശി ശശിധർ (49) ആണ് മരിച്ചത്. ചന്നപട്ടണ താലൂക്കിലെ സ്വകാര്യ വിദ്യാലയത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനാണ്.


രാമനഗരിയിലുള്ള ബംഗളൂരു സൗത്ത് ജില്ലാ എസ് പി ഓഫീസിലാണ് സംഭവം. വിദ്യാലത്തിലെ നിരവധി കുട്ടികളെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് നടപടികൾക്കായി എസ് പി ഓഫീസിൽ എത്തിച്ചതായിരുന്നു.


എസ് പി ഓഫീസിന്റെ മൂന്നാം നിലയിൽ മെഷര്‍മെന്റ് കളക്ഷൻ സെന്ററിൽ വിരലടയാളം പതിപ്പിക്കുന്നത് ഉൾപ്പെടെ നടപടികൾ പൂര്‍ത്തിയാക്കുന്നതിനിടെ കുതറി ഓടി. പെട്ടെന്ന് മൂന്നാം നിലയിൽ നിന്നും താഴേക്ക് എടുത്തു ചാടുകയായിരുന്നു എന്ന് പൊലീസ് റിപ്പോര്‍ടിൽ പറയുന്നു. ഗുരതരമായി പരിക്കേറ്റ ഇയാളെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home