ആസിഫ് അലി - ജിസ് ജോയ് ചിത്രം കോട്ടയം ബെൽറ്റ്’; കേരള വിതരണാവകാശം സ്വന്തമാക്കി ഐഎംപി ഫിലിംസ്

കോട്ടയം ബെൽറ്റ് സിനിമയുടെ പോസ്റ്റർ (ഇടത്) ജിസ് ജോയ്, ആസിഫ് അലി (വലത്)| Photo:Social Media
കൊച്ചി : ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ‘കോട്ടയം ബെൽറ്റി’ന്റെ കേരള വിതരണാവകാശം പ്രമുഖ വിതരണ കമ്പനിയായ ഐഎംപി ഫിലിംസ് സ്വന്തമാക്കി. ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ടിന്റെ ആറാമത്തെ ചിത്രമാണിത്. നാല് സഹോദരങ്ങളുടെ ജീവിതകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
കുടുംബബന്ധങ്ങളും അധികാരപ്പോരാട്ടവും ത്രില്ലർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആസിഫ് അലിക്ക് പുറമെ വിജയരാഘവൻ, ജഗദീഷ്, അശോകൻ, ഷൈൻ ടോം ചാക്കോ, ബോബി കുര്യൻ, വിഷ്ണു അഗസ്ത്യ, അലൻസിയർ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, ശ്രുതി രാമചന്ദ്രൻ, ശരണ്യ രാമചന്ദ്രൻ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന, ജയശങ്കർ, ജിയോ ബേബി, രഞ്ജി പണിക്കർ, രഞ്ജിത്ത് വേലായുധൻ, വിജയ് സത്യ (പശുപതി), മഹേന്ദ്ര, വിടിഎം ചാർളി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ടിആർ ഷംസുദ്ദീനും വേണു ഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘1983’, ‘ക്വീൻ’, ‘കാണെക്കാണെ’ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് ടിആർ ഷംസുദ്ദീൻ. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻ കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ‘കോട്ടയം ബെൽറ്റ്’.
സുരേഷ് ഗോപാലന്റേതാണ് തിരക്കഥ. ഗോവിന്ദ് വസന്തയാണ് സംഗീതം. ബിനേന്ദ്ര മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബോബി–സഞ്ജയ് ടീമാണ് ചിത്രത്തിന് ക്രിയേറ്റീവ് കോൺട്രിബ്യൂട്ടേഴ്സ്. സാഗർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും അജയൻ മങ്ങാട് കലാസംവിധായകനായും പ്രവർത്തിക്കുന്നു. സൂരജ് ഇഎസ് ചിത്രസംയോജനം നിർവഹിക്കുന്നു.
സമീറ സനീഷ് വസ്ത്രാലങ്കാരവും സുധി കട്ടപ്പന മേക്കപ്പും നിർവഹിക്കുന്നു. ജാവേദ് ചെമ്പ് പ്രൊഡക്ഷൻ കൺട്രോളറും ജിതിൻ അച്ചൻകുന്ന് പ്രൊഡക്ഷൻ ഹെഡുമാണ്. ബിജിത്ത് ധർമടം സ്റ്റിൽ ഫോട്ടോഗ്രഫിയും യെല്ലോടൂത്ത്സ് ഡിസൈനുകളും നിർവഹിക്കുന്നു. പിആർഒ: വാഴൂർ ജോസ് ആതിര ദിൽജിത്ത്.









0 comments