'ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ കെ എം ഷാജി സർക്കാരിന്റെ പണം ലാഭിക്കുന്നു'; സണ്ണി ജോസഫ്

കോഴിക്കോട്: ഒൗദ്യോഗിക വാഹനം ഉപയോഗിക്കാതെ സുഹൃത്തിന്റെ ആഡംബര കാർ ഉപയോഗിച്ച സംഭവത്തിൽ മന്ത്രി കെ എം ഷാജിയെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. സർക്കാർ വാഹനം ഉപയോഗിക്കാതെ, മന്ത്രി കെ എം ഷാജി സർക്കാരിന്റെ പണം ലാഭിക്കുകയാണെന്നാണ് മന്ത്രി സണ്ണി ജോസഫ് ന്യായീകരിച്ചത്.
ഷാജി ചട്ടം ലംഘിച്ച് ഔദ്യോഗികമായി ഉപയോഗിച്ചിരുന്ന സ്വകാര്യ കാർ കഴിഞ്ഞ ദിവസം ഉടമയ്ക്ക് തിരിച്ചുനൽകിയിരുന്നു. ശനിയാഴ്ച രാവിലെയാണ് കാറുടമ റിയാദിലെ വ്യവസായിയുടെ തില്ലങ്കേരി കാവുമ്പടിയിലെ വീട്ടിൽ കാർ എത്തിച്ചത്.
മന്ത്രി കെ എം ഷാജി, സ്വകാര്യ വാഹനത്തിൽ സർക്കാരിന്റെ ഔദ്യോഗിക ബോർഡുംവച്ചായിരുന്നു യാത്രചെയ്തിരുന്നത്. മന്ത്രിയുടെ ഔദ്യോഗിക ഡ്രൈവറാണ് കാറോടിച്ചിരുന്നതും. റിയാദിലെ വ്യവസായിയായ തില്ലങ്കേരി കാവുമ്പടിയിലെ സ്വകാര്യ വ്യക്തിയുടെ കെഎൽ 78 എ 0009 നമ്പർ റേഞ്ച് റോവർ കാറാണ് കേരള സ്റ്റേറ്റ് 13 നമ്പറുംവച്ച് ഉപയോഗിച്ചത്.
ഔദ്യോഗിക വാഹനങ്ങൾക്ക് പുറമെ സ്വകാര്യ വാഹനം ഉപയോഗിക്കാൻ നിലവിൽ രണ്ട് മന്ത്രിമാർക്ക് മാത്രമേ അനുമതിയുള്ളൂ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും വി ഇ അബ്ദുൽ ഗഫൂറിനുമാണ് ഈ അനുമതിയുള്ളത്. എന്നാൽ എല്ലാ നിയമവും കാത്തിൽ പറത്തിയാണ് മന്ത്രി കെ എം ഷാജി സ്വകാര്യ വാഹനത്തിൽ പറന്നത്.









0 comments