ad
Deshabhimani

ശബരിമലയിൽ ഇന്നും അരവണ പ്രതിസന്ധി രൂക്ഷം

Aravana
വെബ് ഡെസ്ക്

Published on Sep 21, 2026, 12:17 PM | 1 min read

പത്തനംതിട്ട : ശബരിമലയിൽ അരവണ ക്ഷാമം ഇന്നും രൂക്ഷം. സ്പോട്ട് ബുക്കിങ്ങിലൂടെ 2,000ത്തിലധികം പേർ കൂടി എത്തുന്നതോടെ ഇന്ന് 17,000ത്തിലധികം തീർഥാടകർ എത്തും. എന്നാൽ 15,000 ടിൻ അരവണ മാത്രമാണ് നിലവിൽ സ്റ്റോക്കുള്ളതെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.


പ്ലാന്റിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അരവണ ഉൽപ്പാദനം നിർത്തിവച്ചിരിക്കുകയാണെന്നാണ് സർക്കാർ വിശദീകരണം. അരവണ വിതരണത്തിലുണ്ടായ പ്രതിസന്ധിയിൽ ദേവസ്വം ബോർഡിനെ കുറ്റപ്പെടുത്തി തടിയൂരാനാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ്റെ ശ്രമം.


ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചുവെന്നും പ്രശ്നം മുൻകൂട്ടി കാണാൻ സാധിക്കാത്തത് ദേവസ്വം ബോർഡിന്റെ വീഴ്ചയാണെന്നുമാണ് മന്ത്രിയുടെ വാദം. ഇതോടെ അരവണ വിതരണത്തിൽ ഇന്നും വലിയ പ്രതിസന്ധി ഉണ്ടാകാനാണ് സാധ്യത.


കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് നൽകിയിരുന്നത്. ഇന്ന് രണ്ട് ടിൻ വീതം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അരവണ ലഭിക്കാൻ ഭക്തർ ക്യൂവിൽ കാത്തുനിൽക്കേണ്ട സാഹചര്യവും തുടരുകയാണ്.


കന്നിമാസ പൂജകൾക്കായി ഈ മാസം 16ന് തുറന്ന ശബരിമല നട ഇന്ന് (തിങ്കളാഴ്ച) രാത്രി 10ന് അടയ്ക്കും. തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് വീണ്ടും നട തുറക്കും. ഒക്ടോബർ 22ന് രാത്രി നട അടയ്ക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home