വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം; പൈലറ്റ് മരണപ്പെട്ടു

ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘതത്തെ തുടർന്ന് 28കാരനായ എയർ ഇന്ത്യ എക്‌സ്‌പ്രസ് പൈലറ്റ് മരണപ്പെട്ടു. ശ്രീനഗർ–ഡൽഹി വിമാനത്തിലെ പൈലറ്റ് അർമാനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ബുധനാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
വിമാനം ലാൻഡ് ചെയ്തതിനെ തുടർന്ന് ഹൃദയാഘാതം അനുഭവപ്പെട്ട അർമാനെ ആശുപത്രിയിയെലത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർമാൻ വിമാനത്തിനുള്ളിൽ ഛർദ്ദിച്ചതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ വിശ്രമിക്കാൻ പോകുന്നതിനിടെ അർമാൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
അർമാന്റെ മരണത്തിൽ എയർ ഇന്ത്യ അനുശോചനമറിയിച്ചു. ഈ സമയത്ത് അനാവശ്യമായ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.









0 comments