ad
Deshabhimani

വിവാഹ ബന്ധത്തിലെ തർക്കം: കുഞ്ഞിന്റെ പിതൃത്വ പരിശോധന നടത്താമെന്ന് സുപ്രീംകോടതി

Supreme Court
വെബ് ഡെസ്ക്

Published on Aug 20, 2026, 07:51 AM | 1 min read

ന്യൂഡൽഹി: വിവാഹിതരായ ദമ്പതികൾക്ക് ജനിക്കുന്ന കുട്ടിയുടെ നിയമസാധുത സാധാരണയായി അനുമാനിക്കപ്പെടുന്നുണ്ടെങ്കിലും, ഭാര്യയുടെ സ്വഭാവത്തിൽ സംശയമുള്ള ഭർ‌ത്താവിന് കുഞ്ഞ് തന്റേതല്ലെന്ന ബോധ്യമാണുള്ളതെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം ആവശ്യപ്പെടുന്നുമുണ്ടെങ്കിൽ , കുട്ടിയുടെ പിതൃത്വം നിർണയിക്കുന്നതിനായി DNA/പിതൃത്വ പരിശോധന നടത്താമെന്ന് സുപ്രീം കോടതി ബുധനാഴ്ച വ്യക്തമാക്കി.


ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് പിതൃത്വ പരിശോധനയ്‌ക്കെതിരെ എതിർപ്പ് ഉന്നയിച്ച സ്ത്രീയുടെ ഹർജി തള്ളിയത്.


ഒരു വ്യക്തിയെയും നിർബന്ധിച്ച് ‍ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കാൻ കഴിയില്ലെന്നും പിതൃത്വ പരിശോധന നടത്താതെ തന്നെ ഭർത്താവിന്റെ വിവാഹമോചന ഹർജി പരിഗണിക്കണമെന്നുമായിരുന്നു സ്ത്രീയുടെ വാദം. എന്നാൽ ഈ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. സത്യസന്ധണാണെങ്കിൽ എന്തിന് നിങ്ങൾ പരിശോധന തടയണമെന്ന് പറഞ്ഞ കോടതി, പൂനെ കുടുംബകോടതി , ബോംബെ ഹെെക്കോടതി എന്നിവർ അനുകൂലിച്ച ഡിഎൻഎ പരിശോധന സുപ്രീം കോടതിയും അം​ഗീാകരിക്കുകയായിരുന്നു.


ഈ കേസിൽ ഭർത്താവ് സ്വയം പരിശോധന നടത്തിയിരുന്നു. അതിൽ നിന്നും അദ്ദേഹത്തിന് അനുകൂലമായ പരിശോധനാ ഫലമാണ് ലഭിച്ചത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനത്തിനായി കോടതിയുടെ നിയന്ത്രണത്തിൽ ഡിഎൻ‌എ പരിശോധന നടത്താൻ ഭർത്താവിനാകും.ഇതിനായി പെറ്റീഷനും കോടതിയിൽ സമർപ്പിച്ചു.


“നിലവിലെ കേസിന്റെ വസ്തുതകളിൽ, പ്രഥമദൃഷ്ട്യാ കേസ് തെളിയിക്കുന്നതിനായി, ഭർത്താവ് ഹൈദരാബാദിലെ ഒരു ലബോറട്ടറിയിൽ നടത്തിയ DNA പരിശോധനയുടെ ഫലം രേഖയായി സമർപ്പിച്ചിട്ടുണ്ട്. ആ പരിശോധനയിൽ, താൻ കുട്ടിയുടെ പിതാവായിരിക്കാനുള്ള സാധ്യത പൂജ്യം (0%) ആണെന്ന് പറയുന്നു.ഡിഎൻഎ പരിശോധന കോടതി നടത്തുന്നതിന് ഹെെദരാബാദിലെ പരിശോധന ഫലം തന്നെ ധാരാളം. ഡല്‍ഹി ഹെെക്കോടതി വ്യക്തമാക്കി. ഈ ഉത്തരവ് ഉയർത്തിപ്പിടിച്ച സുപ്രീംകോടതി പരിശോ

ധനയ്ക്ക് അനുമതി ലഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home